ഷവോമി ഇന്ത്യയിലെ സാമ്പത്തിക സേവന ബിസിനസ് അവസാനിപ്പിക്കുന്നു: റിപ്പോര്‍ട്ട് 

ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി അവരുടെ ഇന്ത്യയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിസിനസ് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്

ഫയല്‍ ചിത്രം, റോയിട്ടേഴ്‌സ്‌
Edited by :migrator
Last Updated :20 ജനുവരി 2024, 9:08 am IST

ന്യൂഡല്‍ഹി:  ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി അവരുടെ ഇന്ത്യയിലെ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ബിസിനസ് അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അടുത്തിടെ പ്ലേസ്റ്റോറില്‍ നിന്ന് എംഐ പേ, എംഐ ക്രെഡിറ്റ് എന്നി ആപ്പുകള്‍ ഷവോമി പിന്‍വലിച്ചിരുന്നു.

മൂന്ന് വര്‍ഷം മുന്‍പാണ് ബില്‍ പേയ്‌മെന്റ് അടക്കമുള്ള സാമ്പത്തിക ഇടപാടുകള്‍ സുഗമമായി ചെയ്യാന്‍ സാധിക്കുന്നവിധം എംഐ പേ എന്ന പേരില്‍ ഷവോമി ആപ്പ് തുടങ്ങിയത്. സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സഹായിക്കുന്ന അംഗീകൃത ആപ്പുകളുടെ പട്ടികയില്‍ നിന്ന് എംഐ പേയെ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ നീക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷനും എംഐ പേയും പ്രതികരിച്ചിട്ടില്ല.

ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനരംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനിയാണ് ഷവോമി. ചൈനയ്ക്ക് പുറത്ത് ഷവോമിക്ക് ഏറ്റവും ശക്തമായ വിപണിയുള്ള രാജ്യമാണ് ഇന്ത്യ. നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ ഷവോമി ഇന്ത്യയില്‍ അന്വേഷണം നേരിടുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now