ഓര്‍ഡറിന് അഞ്ചുരൂപ; സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് വര്‍ധിപ്പിച്ചു

ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓര്‍ഡറിന് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന ഫീസ് വര്‍ധിപ്പിച്ചു

zomato
ഇതുവരെ ഒരു ഓര്‍ഡറിന് ഉപയോക്താവില്‍ നിന്ന് ഈടാക്കിയിരുന്നത് നാലുരൂപയായിരുന്നുSource by : പ്രതീകാത്മക ചിത്രം
Last Updated :22 April 2024, 3:28 pm IST

ന്യൂഡല്‍ഹി: ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഓര്‍ഡറിന് ഉപയോക്താക്കളില്‍ നിന്ന് ഈടാക്കിയിരുന്ന ഫീസ് വര്‍ധിപ്പിച്ചു. 25 ശതമാനം വര്‍ധനയാണ് വരുത്തിയത്. ഡല്‍ഹി, ബംഗളൂരു, മുംബൈ, ഹൈദരാബാദ്, ലഖ്‌നൗ ഉള്‍പ്പെടെയുള്ള പ്രധാനപ്പെട്ട നഗരങ്ങളില്‍ ഇത് നടപ്പാക്കിയതായാണ് റിപ്പോര്‍ട്ട്.

ഇതുവരെ ഒരു ഓര്‍ഡറിന് ഉപയോക്താവില്‍ നിന്ന് ഈടാക്കിയിരുന്നത് നാലുരൂപയായിരുന്നു. ഇത് അഞ്ചാക്കിയാണ് ഉയര്‍ത്തിയത്. 2023 ഓഗസ്റ്റ് മുതലാണ് സൊമാറ്റോ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കാന്‍ തുടങ്ങിയത്. തുടക്കത്തില്‍ ഒരു ഓര്‍ഡറിന് രണ്ടു രൂപയാണ് ഈടാക്കിയിരുന്നത്. ഒക്ടോബറില്‍ മൂന്ന് രൂപയാക്കി ഉയര്‍ത്തി.

ജനുവരിയില്‍ നാലുരൂപയാക്കിയതാണ് ഇപ്പോള്‍ 25 ശതമാനം വര്‍ധനയോടെ അഞ്ചുരൂപയാക്കി വര്‍ധിപ്പിച്ചത്. കമ്പനിയുടെ പ്രധാന എതിരാളിയായ സ്വിഗ്ഗിയും ഓര്‍ഡറിന് അഞ്ചുരൂപയാണ് ഫീസായി ഈടാക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now