50എംപി ക്യാമറ, ജെം കട്ട് ഡിസൈന്‍, 5500എംഎഎച്ച് ബാറ്ററി; വരുന്നു വിവോയുടെ പുതിയ കരുത്തന്‍, വില 30,000ല്‍ താഴെ

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ വീ സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണായ വി30ഇ മെയ് രണ്ടിന് ഇന്ത്യയില്‍ അവതരിപ്പിക്കും

vivo
വിവോ വി30ഇ Source by : image credit: vivo
Last Updated :22 April 2024, 12:53 pm IST
Edited by :dhanojam

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ തങ്ങളുടെ വീ സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണായ വി30ഇ മെയ് രണ്ടിന് ഇന്ത്യയില്‍ അവതരിപ്പിക്കും. വീ സീരീസില്‍ കമ്പനി പുറത്തിറക്കിയ വിവോ വി 30, വി 30 പ്രോ എന്നി ഫോണുകള്‍ ഇതിനോടകം തന്നെ വിപണിയില്‍ ശ്രദ്ധ ആകര്‍ഷിച്ചിട്ടുണ്ട്.

ജെം കട്ട് ഡിസൈനില്‍ പുറത്തിറക്കുന്ന വി30ഇയുടെ ഒരു പ്രത്യേകത റൗണ്ട് ക്യാമറ മോഡ്യൂള്‍ ആണ്. വെല്‍വെറ്റ് റെഡ്, സില്‍ക്ക് ബ്ലൂ നിറങ്ങളിലാണ് ഹാന്‍ഡ്‌സെറ്റ് ലഭ്യമാകുക. മുന്‍വശത്ത് 3D കര്‍വ്ഡ് ഡിസ്പ്ലേയും സ്മാര്‍ട്ട് കളര്‍ ടെമ്പറേച്ചര്‍ അഡ്ജസ്റ്റ്മെന്റുമാണ് മറ്റു ഫീച്ചറുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

50എംപി സോണി IMX882 സെന്‍സറും ഓറ ലൈറ്റോടുകൂടിയ സെക്കന്‍ഡറി സെന്‍സറും ഉള്‍പ്പെടെ ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും സ്മാര്‍ട്ട്ഫോണില്‍ ഉണ്ടാകും. സെല്‍ഫി, വീഡിയോ കോളിംഗ് എന്നിവ കൈകാര്യം ചെയ്യാന്‍ മുന്‍വശത്ത് 50 എംപി ഐ ഓട്ടോഫോക്കസ് ഷൂട്ടറും ഉണ്ടാകും. 5500എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ക്രമീകരിക്കുക.

120Hz റിഫ്രഷ് നിരക്കുള്ള 6.78 ഇഞ്ച് ഫുള്‍ HD പ്ലസ് AMOLED ഡിസ്പ്ലേയിലാണ് ഫോണ്‍ വരിക. Qualcomm Snapdragon 6 Gen 1 ചിപ്സെറ്റ് ആണ് ഇതിന് കരുത്തുപകരുക. 8GB റാമും 256GB വരെ സ്റ്റോറേജുമാണ് മറ്റൊരു പ്രത്യേകത. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14ലായിരിക്കും പ്രവര്‍ത്തിക്കുക. 44W ഫാസ്റ്റ് ചാര്‍ജിംഗിനൊപ്പം വെള്ളത്തെയും പൊടിയെയും പ്രതിരോധിക്കാനുള്ള സാങ്കേതികവിദ്യയും ഇതില്‍ ഉണ്ടാവും. ഇന്ത്യയില്‍ 30000ല്‍ താഴെയായിരിക്കാം വില എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now