
'അസിം പ്രേംജി നിസാരക്കാരനല്ല'; ജീവകാരുണ്യത്തിന് 54000 കോടി നൽകും
ശതകോടീശ്വരനും വിപ്രോ ചെയര്‍മാനുമായ അസിം പ്രേംജി 54,000ത്തോളം കോടി രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്കായി ചെലവാക്കും
ബംഗലൂരു: ശതകോടീശ്വരനും വിപ്രോ ചെയര്‍മാനുമായ അസിം പ്രേംജി 54,000ത്തോളം കോടി രൂപ (780കോടി ഡോളർ) ജീവകാരുണ്യ പ്രവര്‍ത്തനങ്ങൾക്കായി ചെലവാക്കും. കമ്പനിയുടെ ഓഹരികളിലെ ഒരുഭാഗമാണ് സേവന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കുന്നത്. മൊത്തം ഓഹരികളില്‍ 34 ശതമാനം ഇങ്ങനെ വിനിയോഗിക്കുമെന്ന് അസിം പ്രേംജി ഫൗണ്ടേഷന് അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ കോടീശ്വരനാണ് അസിം പ്രേംജി.
ഇന്ത്യയുടെ ചരിത്രത്തിൽതന്നെ ഇത്രയും വലിയ തുക ഒരാൾ കാരുണ്യപ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നത് ആദ്യമാണ്. വിദ്യാഭ്യാസ മേഖലയിലാണ് ഫൗണ്ടേഷന് പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. അസിം പ്രേംജിക്ക് വിപ്രോയില്‍ മാത്രം 74 ശതമാനം ഓഹരികളുണ്ട്.
ഇതോടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് അസിം പ്രേംജി നൽകിയത് 2100 കോടി ഡോളറാണ് -ഏകദേശം 1.45 ലക്ഷം കോടി രൂപ. വിദ്യാഭ്യാസത്തിനു പുറമെ നിർധന ജനവിഭാഗങ്ങൾക്ക് ധനസഹായ പദ്ധതികളും ഫൗണ്ടേഷൻ നടപ്പാക്കുന്നുണ്ട്. അസിം പ്രേംജി യൂനിവേഴ്സിറ്റി 5000ലേറെ വിദ്യാർഥികൾക്ക് ആശ്രയമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
അനുഭവിക്കാനുള്ളതെല്ലാം മഞ്ജു അനുഭവിച്ചു കഴിഞ്ഞു; മിണ്ടാതിരിക്കുന്നത് ആത്മാഭിമാനം ഉള്ളതിനാല്‍: മല്ലിക സുകുമാരന്‍

അവിസ്മരണീയം... '190 റണ്‍സ്'... റെന്‍ഷോ 'റണ്‍ ഷോ'!

Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, പിണറായിയെ വിട്ടയച്ചു

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്



