
മാറ്റമില്ലാതെ പെട്രോൾ, ഡീസൽ വില
പുതുവർഷ ദിനമായ ഇന്നലെ പെട്രോൾ ലിറ്ററിന് 19 പൈസയും, ഡീസൽ ലിറ്ററിന് 21 പൈസയും കുറഞ്ഞിരുന്നു
കൊച്ചി: ഇന്ധന വിലയിൽ ഇന്ന് മാറ്റമില്ല. പുതുവർഷ ദിനമായ ഇന്നലെ പെട്രോൾ ലിറ്ററിന് 19 പൈസയും, ഡീസൽ ലിറ്ററിന് 21 പൈസയും കുറഞ്ഞിരുന്നു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് ഇന്നത്തെ വില 70 രൂപ 57 പൈസയാണ്. ഡിസൽ വില 66 രൂപ 13 പൈസയും. തിരുവനന്തപുരത്ത് പെട്രോളിന് 71.82 രൂപയും ഡീസലിന് 67.41 രൂപയുമാണ്. കോഴിക്കോട് പെട്രോൾ, ഡീസൽ വില യഥാക്രമം 70രൂപ 88 പൈസ, 66 രൂപ 44 പൈസ എന്നിങ്ങനെയാണ്.
അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില താഴ്ന്നതാണ് വിപണിയിൽ പ്രതിഫലിക്കുന്നത്. കഴിഞ്ഞ ജനുവരി ഒന്നിന് തിരുവനന്തപുരത്ത് പെട്രോളിന് 73.77 രൂപയും ഡീസലിന് 64.87 രൂപയുമായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടി. മേയ് 31ന് വില യഥാക്രമം 82.58 രൂപയും ഡീസലിന് 75.18 രൂപയുമായി. ജൂൺ ഒന്നിന് ലിറ്ററിന് ഒരു രൂപ വീതം സംസ്ഥാന സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചു. ഇതുകൊണ്ടും വിലക്കയറ്റം പിടിച്ചുനിർത്താനായില്ല.
ഒക്ടോബർ ഒന്നിന് പെട്രോളിന് 87.12 രൂപയിലും ഡീസലിന് 80.36 രൂപയിലുമെത്തി സർവകാല റെക്കോഡ് കുറിച്ചു. തുടർന്ന്, 1.50 രൂപ നികുതിയിനത്തിലും ഒരു രൂപ എണ്ണക്കമ്പനികളും എന്ന രീതിയിൽ ലിറ്ററിന് 2.50 രൂപ വീതം കേന്ദ്രം കുറച്ചു. അടിക്കടി വില ഉയർന്നതോടെ ദിവസങ്ങൾക്കകം ഈ ഇളവിന്റെ നേട്ടവും നഷ്ടപ്പെട്ടു. മാർച്ച് ഒന്നിന് തിരുവനന്തപുരത്ത് ഡീസൽ ലിറ്ററിന് 67.59 രൂപയായിരുന്നു. പിന്നീട് ഇന്ധനവില വൻതോതിൽ ഉയരുകയായിരുന്നു.
ഒക്ടോബറിൽ അസംസ്കൃത എണ്ണവില ബാരലിന് 81.03 ഡോളറായിരുന്നു. ഇപ്പോഴത് 53.21 ഡോളറാണ്. എണ്ണവില ഇടിഞ്ഞത് ഇന്ധനവില താഴാൻ കാരണമായി ഇപ്പോൾ പറയുന്നുണ്ടെങ്കിലും മുമ്പ് എണ്ണവില താഴ്ന്നപ്പോഴൊന്നും ആനുപാതികമായി ഇന്ധനവില കുറച്ചിരുന്നില്ല. വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പാണ് ഇപ്പോഴത്തെ വിലക്കുറവിന് പ്രധാന കാരണമെന്നാണ് വിലയിരുത്തൽ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






