
News Now
Today's Rashi Phalam October 15| കെട്ടിടനിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പുരോഗതിയുണ്ടാകും

ദാമ്പത്യത്തില് പിരിമുറുക്കങ്ങള് അവസാനിക്കും, സന്തോഷകരമായ നിമിഷങ്ങള്

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്കിയ ബാറുകളുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര് ക്ഷേത്രത്തിലെ ഒക്ടോബര് മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്ണം

ന്യൂഡല്ഹി: രാജധാനി, ജനശതാബ്ദി, തുരന്തോ എന്നി എക്സപ്രസ് തീവണ്ടികളിലെ ഭക്ഷണനിരക്ക് റെയില്വേ കുത്തനെകൂട്ടി.ഐആര്സിടിസിയുടെ ശുപാര്ശ പ്രകാരമാണ് വിലകൂട്ടുന്നതെന്ന് റെയില്വേ മന്ത്രാലയം അറിയിച്ചു.
ഇനി മുതല് രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളില് ഫസ്റ്റ് ക്ലാസ് എസിയില് ഒരു ചായക്ക് 35 രൂപ കൊടുക്കണം. ആറു രൂപയുടെ വര്ധനയാണ് വരുത്തിയത്. സെക്കന്റ് തേര്ഡ് എസി കംപാര്ട്ട്മെന്റുകളുടെ പുതിയ നിരക്ക് പ്രകാരം ചായയ്ക്ക് 20 രൂപ നല്കണം. തുരന്തോയിലെ സ്ലീപ്പര് ക്ലാസ്സുകളിലെ ചായവില 15 രൂപയുമാണ്.
എസി ഫസ്റ്റ് ക്ലാസില് പ്രഭാതഭക്ഷണത്തിന് 140 രൂപയും, സെക്കന്ഡ്, തേര്ഡ് ക്ലാസ് എസിയില് 105 രൂപയായും വില ഉയര്ത്തി. ഉച്ചയൂണിനും രാത്രി ഭക്ഷണത്തിനും എസി ഫസറ്റ് ക്ലാസില് 245 രൂപയും സെക്കന്റ്, തേര്ഡ് ക്ലാസില് 185 രൂപയും ചെലവിടണം. വൈകുന്നേരത്തെ ചായക്ക് 50 രൂപയും നല്കണം.15 ദിവസത്തിന് ശേഷം ഈ നിരക്കുകള് ടിക്കറ്റിംഗ് സിസ്റ്റത്തില് ഉള്പ്പെടുത്തും. സര്ക്കുലര് പുറത്തിറക്കി 120 ദിവസങ്ങള് കഴിഞ്ഞ് ഈ നിരക്കുകള് ഈടാക്കി തുടങ്ങും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


