
സെല്‍ഫി സ്മാര്‍ട്ഫോണുകളുമായി ഇന്ത്യ കീഴടക്കാന്‍ ഷവോമി
സ്മാര്‍ട്ഫോണ്‍ ലോഞ്ചിനോടൊപ്പം എംഐയുഐ9-മായി ബന്ധപ്പെട്ട് ഷവോമി എന്തെങ്കിലും പ്രഖ്യാപനങ്ങളും നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഇന്ത്യയില്‍ ഇന്ന് സ്മാര്‍ട്ഫോണുകളുടെ പുതിയ ശ്രേണി അവതരിപ്പിക്കുകയാണ് മുന്‍നിര സ്മാര്‍ട്ഫോണ്‍ ബ്രാന്‍ഡായ ഷവോമി. പുതിയ മോഡലുകളുടെ അധികം വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും സെല്‍ഫി കേന്ദ്രീകൃതമായ ഫോണുകളായിരിക്കും അവതരിപ്പിക്കപ്പെടുക എന്നാണ് ലഭിക്കുന്ന വിവരം. ഒപ്പോ വിവോ പോലുള്ള മറ്റ് സ്മാര്‍ട്ട്ഫോണുകളെ അപേക്ഷിച്ച് ഇതുവരെ സെല്‍ഫി അധിഷ്ടിത ഫോണുകള്‍ ഷവോമി വിപണിയില്‍ ഇറക്കിയിട്ടില്ല.
സ്മാര്‍ട്ഫോണ്‍ ലോഞ്ചിനോടൊപ്പം എംഐയുഐ9-മായി ബന്ധപ്പെട്ട് ഷവോമി എന്തെങ്കിലും പ്രഖ്യാപനങ്ങളും നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
ഇതുവരെ ഇന്ത്യയില്‍ അവതരിപ്പിക്കാതിരുന്ന എംഐ നോട്ട് സീരീസിലെ ഫോണുകളായിരിക്കും ലോഞ്ച് ചെയ്യുക എന്ന് കരുതിയിരുന്നെങ്കിലും ഇതല്ല ഇന്ന് ലോഞ്ചിനായി തിരഞ്ഞെടുത്തിട്ടുള്ളതെന്ന സൂചന ട്വീറ്റിലൂടെ ഷവോമി പുറത്തുവിട്ടിരുന്നു. 'ഐ ആം നോട് എ നോട്ട്' എന്നായിരുന്നു ട്വീറ്റ്. ഇതോടെയാണ് ഒരു പുതിയ സീരീസേ ലോഞ്ചായിരിക്കും സംഭവിക്കുക എന്ന നിഗമനത്തിലേക്ക് എത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

