
News Now
പിണറായിക്ക് നിർണായകം, ഇന്ത്യ സഖ്യത്തിന്റെ ഹർജി സുപ്രീംകോടതിയിൽ, തുലാവർഷം ഇന്നെത്തും, ഇന്ത്യയെ തകർത്ത് വിൻഡീസ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരളത്തില് ജനനം, നിത്യ രാമന് ലോസ് ഏഞ്ചല്സ് മേയറാകുമോ? കാരന് ബാസിനെതിരെ ലീഡ്

സിഎംആര്എല് കേസില് പിണറായി വിജയന് നിര്ണായകം; അപ്പീല് അനുമതി ഹര്ജിയില് ഇന്ന് വിധി; കേസെടുത്ത് ഇഡിയും

എസ്ഐആര്: 'ഇന്ത്യ' മുന്നണിയുടെ ഹര്ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: പ്രതിദിനം റെക്കോര്ഡുകള് തിരുത്തി കുറിച്ച് മുന്നേറിയ സ്വര്ണവില 40,000ല് എത്തി. പവന് 280 രൂപ ഉയര്ന്നാണ് പുതിയ ഉയരം കുറിച്ചത്. 25 ദിവസത്തിനിടെ 4200 രൂപയാണ് ഉയര്ന്നത്.
ഗ്രാമിന്റെ വിലയിലും വര്ധനയുണ്ട്. 35 രൂപ ഉയര്ന്ന് 5000 രൂപയായി. നേരത്തെ തുടര്ച്ചയായ ദിവസങ്ങളില് മാറ്റമില്ലാതെ തുടര്ന്ന സ്വര്ണ വിലയില് കഴിഞ്ഞ ഒരാഴ്ചയായി വര്ധന തുടരുകയാണ്. 14 ദിവസം കൊണ്ട് പവന് 3700 രൂപയോളമാണ് വര്ധിച്ചത്. ഈ മാസത്തിന്റെ തുടക്കത്തില് ഒരു പവന് സ്വര്ണത്തിന്റെ വില 36160 രൂപയായിരുന്നു. ഒരു ഘട്ടത്തില് 35800 രൂപയിലേക്ക് താഴ്ന്നിരുന്നു. തുടര്ന്ന് പടിപടിയായി ഉയര്ന്നാണ് പുതിയ ഉയരം കുറിച്ചത്.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് സുരക്ഷിത നിക്ഷേപമെന്ന നിലയില് സ്വര്ണത്തിലേക്ക് നിക്ഷേപകര് ഒഴുകി എത്തുകയാണ്. അതാണ് സ്വര്ണ വില ഗണ്യമായി ഉയരാന് കാരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



