ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്

Supreme Court to Hear Rahul Gandhi and INDIA Bloc's Plea Against SIR
Supreme Court to Hear Rahul Gandhi and INDIA Bloc's Plea Against SIR
Last Updated :15 October 2026, 7:26 am IST

News Now

ന്യൂഡല്‍ഹി: എസ്‌ഐആറുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എടുത്ത വിവാദ തീരുമാനങ്ങളെ ചോദ്യം ചെയ്തുകൊണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും മറ്റ് 12 'ഇന്ത്യ' മുന്നണി നേതാക്കളും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

കമ്മീഷന്റെ നടപടികളില്‍ അടിയന്തരമായി ഇടപെടണമെന്നും വിവാദ തീരുമാനങ്ങളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരിശോധിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇസിഐ നെറ്റ്, ഇറോനെറ്റ് തുടങ്ങിയ വോട്ടര്‍ പട്ടിക ഡേറ്റാബേസുകളിലെ പേരുകള്‍ വെട്ടിമാറ്റിയതും മാറ്റം വരുത്തിയതും ഓഡിറ്റ് ചെയ്യുന്നതിനായി സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ സാങ്കേതിക വിദഗ്ധരും മറ്റ് അംഗങ്ങളും ഉള്‍പ്പെടുന്ന സ്വതന്ത്ര സമിതി വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നുണ്ട്.

കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ എസ്‌ഐആര്‍ നടപടികള്‍ക്ക് ഇടക്കാല സ്റ്റേ അനുവദിക്കുക, ഒഴിവാക്കപ്പെട്ട വോട്ടര്‍മാരുടെ പേരുകള്‍, അതിനുള്ള കാരണങ്ങള്‍, മറ്റ് ഡെമോഗ്രാഫിക് വിവരങ്ങള്‍ എന്നിവ ബൂത്ത് അടിസ്ഥാനത്തില്‍ പ്രസിദ്ധീകരിക്കുക, കൃത്യമായ നോട്ടീസും വാദം കേള്‍ക്കാനുള്ള അവസരവും നല്‍കാതെ ആരുടെയും പേര് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുക എന്നീ ആവശ്യങ്ങളും ഹര്‍ജിക്കാര്‍ മുന്നോട്ടുവച്ചിട്ടുണ്ട്.

വോട്ടര്‍ പട്ടിക പരിഷ്‌കരണത്തിനെതിരെ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത് രാഷ്ട്രീയ തലത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ ഭാഗത്തുനിന്നും നിര്‍ണായക ഉത്തരവുകള്‍ ഉണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Summary

Supreme Court to Hear Rahul Gandhi and INDIA Bloc's Plea Against ECI's Electoral Roll Revision

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates