
സാഹസിക ടൂറിസം പരിശീലനത്തിന് അപേക്ഷിക്കാം
എട്ടാം ക്ലാസ് പാസായ സെപ്റ്റംബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം.
കേരള അഡ്വെഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റിയും, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസും സംയുക്തമായി തിരുവനന്തപുരത്ത് നടത്തുന്ന 7 ദിവസത്തെ സാഹസിക ടൂറിസം പരിശീലന പരിപാടിയായ അഡ്വെഞ്ചർ ആക്ടിവിറ്റി അസ്സിസ്റ്റന്റ് കോഴ്‌സിൽ പങ്കാളിയാകുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
എട്ടാം ക്ലാസ് പാസായ സെപ്റ്റംബർ 1 ന് 18 വയസ് തികഞ്ഞവരും 45 വയസ് കഴിഞ്ഞിട്ടില്ലാത്തവരുമായ നല്ല ശാരീരിക ക്ഷമതയുള്ളവർക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 23നു തുടങ്ങുന്ന ബാച്ചിൽ ചേരുന്നതിനായി ഇപ്പോൾ അപേക്ഷ നൽകാം.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ സെപ്റ്റംബർ 17 നകം ഡയറക്ടർ, കേരള ഇൻസ്റ്റിറ്ട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ്, റെസിഡൻസി, തൈക്കാട്, തിരുവനന്തപുരം-695014 വിലാസത്തിൽ ലഭ്യമാക്കണം. ഇ-മെയിൽ kittstraining@gmail.com ഫോൺ: 8129816664.
News Now
'പ്രതിഷേധത്തിനു പിന്നിൽ വ്യക്തമായ അജണ്ട'; കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥി സമരത്തെ വിമർശിച്ച് ഗവർണർ

ഡല്‍ഹി സീമാപുരിയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

'30 കോടിയുടെ ഓണം ബമ്പർ വിജയി താനാണ്, പക്ഷേ ഒരു പ്രശ്നമുണ്ട്...'; അവകാശ വാദവുമായി തമിഴ്നാട് സ്വദേശി

കള്ളാടി മണ്ണിടിച്ചിൽ: മൂന്ന് മാസം കഴിഞ്ഞിട്ടും വാടകസഹായമില്ലാതെ ഒമ്പത് കുടുംബങ്ങൾ

Summary
EUCATION NEWS: Applications Invited for 7-Day Adventure Tourism Training in Thiruvananthapuram.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




