നഴ്സറി ടീച്ചർ ആകണോ? ദ്വിവത്സര കോഴ്സ് പഠിക്കാം

പ്രീ-പ്രൈമറി വിദ്യാഭ്യാസ രംഗത്ത് അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്സ് മികച്ച അവസരമാണ്.

Nursery Teacher Education (NTE)
Applications Invited for Nursery Teacher Education (NTE) Course 2026-28.MAZKO VADIM
Edited by :Joice Daniel
Last Updated :15 ജൂൺ 2026, 7:17 pm IST

2026-28 അധ്യയന വർഷത്തെ ദ്വിവത്സര നഴ്സറി ടീച്ചർ എജ്യൂക്കേഷൻ (NTE) കോഴ്സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ സർക്കാർ അംഗീകൃത പരിശീലന സ്ഥാപനങ്ങളിലെ സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പ്രീ-പ്രൈമറി വിദ്യാഭ്യാസ രംഗത്ത് അധ്യാപകരാകാൻ ആഗ്രഹിക്കുന്നവർക്ക് ഈ കോഴ്സ് മികച്ച അവസരമാണ്.

ഹയർ സെക്കൻഡറി അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ 45 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷ പാസായാൽ മതിയാകും. ഒബിസി വിഭാഗക്കാർക്ക് മാർക്കിൽ 2 ശതമാനം ഇളവും അനുവദിച്ചിട്ടുണ്ട്. 2026 ജൂൺ 1-ന് അപേക്ഷകർക്ക് 17 വയസ് പൂർത്തിയായിരിക്കണം, എന്നാൽ 33 വയസ് കവിയാൻ പാടില്ല. പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒബിസി വിഭാഗക്കാർക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും.

യോഗ്യതാ പരീക്ഷയിൽ ലഭിച്ച മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നായിരിക്കും പ്രവേശനം. നിലവിലുള്ള സർക്കാർ സംവരണ മാനദണ്ഡങ്ങളും പ്രത്യേക സംവരണ വിഭാഗങ്ങൾക്കുള്ള ആനുകൂല്യങ്ങളും പ്രവേശനത്തിൽ ബാധകമായിരിക്കും.

പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട പരിശീലന സ്ഥാപനങ്ങളിൽ 2026 ജൂലൈ 1 വൈകിട്ട് 5 മണിക്ക് മുമ്പ് ലഭിക്കണം. അപേക്ഷാ ഫോമിന്റെ മാതൃകയും വിശദമായ വിജ്ഞാപനവും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.education.kerala.gov.in ൽ ലഭ്യമാണ്.

News Now

Summary

Applications Invited for Nursery Teacher Education (NTE) Course 2026-28.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates