കുസാറ്റിൽ ഗസ്റ്റ് ഫാക്കൽറ്റി ഒഴിവുകൾ; അഭിമുഖത്തിലൂടെ നിയമനം

ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസിലും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലുമുള്ള ഒഴിവുകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

CUSAT  JOBS 2026
CUSAT to Hold Walk-in Interviews for Guest Faculty Positions.
Edited by :Joice Daniel
Last Updated :23 ജൂൺ 2026, 5:50 pm IST

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (CUSAT) വിവിധ വകുപ്പുകളിലേക്ക് ഗസ്റ്റ് ഫാക്കൽറ്റിമാരെ തെരഞ്ഞെടുക്കുന്നതിനായി അഭിമുഖം നടത്തുന്നു. ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസിലും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലുമുള്ള ഒഴിവുകളിലേക്കാണ് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയുള്ളവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാം.

ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസ് (IUCIPRS) 2026-27 അധ്യയന വർഷത്തേക്കുള്ള ഗസ്റ്റ് ഫാക്കൽറ്റി പാനൽ തയ്യാറാക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു. യുജിസി ചട്ടപ്രകാരമുള്ള യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.

ബൗദ്ധിക സ്വത്തവകാശം (Intellectual Property Rights) വിഷയത്തിൽ എൽ.എൽ.എം. യോഗ്യതയുള്ളവർക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ ജൂൺ 29-ന് രാവിലെ 10:30 to 12.30-ന് ഇടയ്ക്ക് കുസാറ്റ് ക്യാമ്പസിലെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ ഐപിആർ സ്റ്റഡീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.

ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും പരിശോധനയ്ക്കായി ഹാജരാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 9249053563, 0484-2862610 

സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ ഗസ്റ്റ് ഫാക്കൽറ്റി എംപാനൽമെന്റിനായി ഗസ്റ്റ് ഫാക്കൽറ്റി ഒഴിവിലേക്ക് ജൂലൈ 3ന് രാവിലെ 10:30ക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തുന്നു.

യുജിസി ചട്ടപ്രകാരമുള്ള യോഗ്യത ഉള്ളവർക്ക് വാക്ക്-ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം. പിഎച്ച്ഡി/നെറ്റ് യോഗ്യത അഭികാമ്യം. യോഗ്യതക്കും മറ്റ് വിശദ വിവരങ്ങൾക്കും www.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 0484-2862471, 9188528322

News Now

Summary

CUSAT to Hold Walk-in Interviews for Guest Faculty Positions.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics