വിമുക്തഭടന്മാർക്ക് അവസരം! കുസാറ്റിൽ സെക്യൂരിറ്റി ഗാർഡ് ആകാം; 22 ഒഴിവുകൾ

പത്താം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത. സൈന്യം,അർധ സൈനിക വിഭാഗങ്ങളിൽ പ്രവർത്തിച്ചവർക്ക് അപേക്ഷിക്കാം.

CUSAT Recruitment
CUSAT Recruitment 2026 22 Security Guard Vacancies for Ex-Servicemen
Edited by :Joice Daniel
Last Updated :16 ഓഗസ്റ്റ് 2026, 5:07 pm IST

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ നിയമനം നടത്തുന്നു. അകെ 22 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിമുക്തഭടന്മാരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പത്താം ക്ലാസ്സാണ് അടിസ്ഥാന യോഗ്യത. സൈന്യം,അർധ സൈനിക വിഭാഗങ്ങളിൽ പ്രവർത്തിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 24.

തസ്തികയും യോഗ്യതകളും

തസ്തികയുടെ പേര്: സെക്യൂരിറ്റി ഗാർഡ്.

ഒഴിവുകളുടെ എണ്ണം: 22.

പ്രതിമാസ വേതനം: 22,240 രൂപ.

വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യത

പ്രവൃത്തി പരിചയം: സൈന്യം, CRPF, BSF, CISF, ITBP, SSB തുടങ്ങിയ സൈനിക/അർദ്ധസൈനിക വിഭാഗങ്ങളിൽ കുറഞ്ഞത് 5 വർഷത്തെ സേവന പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി: 01.01.2026-ൽ 56 വയസ്സ് കവിയരുത്.

കരാർ കാലാവധി: കുറഞ്ഞത് ഒരു വർഷം.

അപേക്ഷാ ഫീസ്

  • ജനറൽ / ഒബിസി വിഭാഗം: 950 രൂപ

  • എസ്.സി. / എസ്.ടി. വിഭാഗം: 195 രൂപ

അപേക്ഷിക്കേണ്ട വിധം

  1. യോഗ്യരായ ഉദ്യോഗാർത്ഥികൾ 24.08.2026-നകം recruit.cusat.ac.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

  2. ഓൺലൈൻ അപേക്ഷയുടെ ഒപ്പിട്ട ഹാർഡ് കോപ്പിയും പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, ജാതി എന്നിവ തെളിയിക്കുന്ന രേഖകളും 31.08.2026-നകം സർവ്വകലാശാലയിലേക്ക് താഴെ പറയുന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ അയക്കേണ്ട വിലാസം:

രജിസ്ട്രാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ്,കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല, കൊച്ചി - 682022

അപേക്ഷ അയക്കുന്ന കവറിന് പുറത്ത് ‘സെക്യൂരിറ്റി ഗാർഡ് (കരാർ അടിസ്ഥാനം) ജീവനക്കാരുടെ തിരഞ്ഞെടുപ്പിനുള്ള അപേക്ഷ’ എന്ന് വ്യക്തമായി എഴുതിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

CUSAT Recruitment 2026 22 Security Guard Vacancies for Ex-Servicemen

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics