ഡൽഹി മലിനീകരണ നിയന്ത്രണ കമ്മീഷനിൽ അവസരം; ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തിക, ആകെ 150 ഒഴിവുകൾ
ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തികയിലാണ് നിയമനം. എഞ്ചിനീയറിംഗ്, സയൻസ് വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

ഡൽഹി മലിനീകരണ നിയന്ത്രണ കമ്മീഷൻ (DPCC) ട്രെയിനീ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ 150 ഒഴിവുകളാണ് ഉള്ളത്. ടെക്നിക്കൽ, സയന്റിഫിക് ട്രെയിനി തസ്തികയിലാണ് നിയമനം. എഞ്ചിനീയറിംഗ്, സയൻസ് വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 7.
വിദ്യാഭ്യാസ യോഗ്യത
ടെക്നിക്കൽ ട്രെയിനി തസ്തികയ്ക്ക് അപേക്ഷിക്കാൻ അംഗീകൃത സർവകലാശാലയിൽ നിന്ന് റെഗുലർ അടിസ്ഥാനത്തിൽ ബി.ഇ . അല്ലെങ്കിൽ ബി .ടെക് ബിരുദം നേടിയിരിക്കണം.
2023 അല്ലെങ്കിൽ അതിനുശേഷം ബിരുദം പൂർത്തിയാക്കിയവർക്കാണ് യോഗ്യത.
സിവിൽ, എൻവയോൺമെന്റൽ, കെമിക്കൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ECE, ബയോമെഡിക്കൽ എഞ്ചിനീയറിംഗ്, വാട്ടർ റിസോഴ്സ്, റിമോട്ട് സെൻസിംഗ്, GIS, ഹൈഡ്രോളജി അല്ലെങ്കിൽ സമാന വിഷയങ്ങളിലാണ് യോഗ്യത ഉണ്ടായിരിക്കേണ്ടത്.
സയന്റിഫിക് ട്രെയിനി തസ്തികയ്ക്ക് അംഗീകൃത സർവകലാശാലയിൽ നിന്ന് റെഗുലർ അടിസ്ഥാനത്തിൽ എം.എസ്.സി ബിരുദം പൂർത്തിയാക്കിയിരിക്കണം.
2023 അല്ലെങ്കിൽ അതിനുശേഷം ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
ബയോകെമിസ്ട്രി, മൈക്രോബയോളജി, ലൈഫ് സയൻസ്, കെമിസ്ട്രി, എൻവയോൺമെന്റൽ കെമിസ്ട്രി, അനാലിറ്റിക്കൽ കെമിസ്ട്രി, ടോക്സിക്കോളജി അല്ലെങ്കിൽ സമാന വിഷയങ്ങളാണ് യോഗ്യതയായി പരിഗണിക്കുന്നത്.
GATE/NET 2023, 2024, 2025 അല്ലെങ്കിൽ 2026 യോഗ്യതാ സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകും.
തെരഞ്ഞെടുപ്പ് പ്രക്രിയ
GATE/NET 2023, 2024, 2025 അല്ലെങ്കിൽ 2026 യോഗ്യതാ സ്കോർ ഉള്ള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകി ലിസ്റ്റ് തയ്യാറാക്കും.
അതിന് ശേഷം ഔദ്യോഗിക വെബ്സൈറ്റിൽ തെരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ പ്രസിദ്ധീകരിക്കും.
കൂടാതെ, ഒഴിവുകൾ ഉണ്ടാകുന്ന സാഹചര്യത്തിൽ പരിഗണിക്കാനായി വെയിറ്റ് ലിസ്റ്റ് തയ്യാറാക്കും.
ഈ പാനൽ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ഒരു വർഷമാണ് ഈ പാനലിന്റെ കാലാവധി.
നിയമനം ലഭിക്കുന്നവർക്ക് ആദ്യ വർഷം 25,000 രൂപയാകും സ്റ്റൈപെൻഡ് ലഭിക്കുക. നിയമന കാലാവധിക്കനുസരിച്ച് സ്റ്റൈപെൻഡ് വർധിക്കുന്ന രീതിയിലാണ് സ്റ്റൈപെൻഡ് ക്രമീകരിച്ചിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ഉണക്കമീൻ വിറ്റിരുന്ന സാംസങ് മുതൽ ട്രാക്ടർ വിറ്റിരുന്ന ലാംബോർഗിനി വരെ; വമ്പൻ ബ്രാൻഡുകളുടെ തുടക്കം
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
Summary
DPCC Announces Recruitment of 150 Trainees with Monthly Stipend up to Rs 28,000.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






