മലബാർ കാൻസർ സെന്ററിൽ 21 ഒഴിവുകൾ; സ്റ്റാഫ് നഴ്സ് മുതൽ ട്യൂട്ടർ വരെ, ഇപ്പോൾ അപേക്ഷിക്കാം !
സ്റ്റാഫ് നഴ്സ് മുതൽ റെസിഡന്റ് ഫാർമസിസ്റ്റ് വരെ വിവിധ തസ്തികകളിൽ ആണ് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം

മലബാർ കാൻസർ സെന്റർ (MCC) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. അകെ 21 ഒഴിവുകളാണ് ഉള്ളത്. സ്റ്റാഫ് നഴ്സ് മുതൽ റെസിഡന്റ് ഫാർമസിസ്റ്റ് വരെ വിവിധ തസ്തികകളിൽ ആണ് ഒഴിവുകൾ. കരാർ അടിസ്ഥാനത്തിലാണ് നിയമനം അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി അവസാന തീയതി സെപ്റ്റംബർ 28.
WHAT TO READ NEXT

പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്നാട്ടിൽ !
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഒഴിവുകളും യോഗ്യതകളും
ട്യൂട്ടർ
ഒഴിവുകൾ: 03
പ്രതിമാസ ശമ്പളം: 32,000 രൂപ
യോഗ്യത: ബി.എസ്.സി നഴ്സിങ് /P.B.B.Sc നഴ്സിങ് ഒപ്പം 1 വർഷത്തെ പ്രവൃത്തിപരിചയം.
അല്ലെങ്കിൽ എം.എസ്സി നഴ്സിംഗ് ആണ് യോഗ്യത.
WHAT TO READ NEXT

ഡിഗ്രി മതി ! 1871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
സ്റ്റാഫ് നഴ്സ്
ഒഴിവുകൾ: 10
പ്രതിമാസ ശമ്പളം: 32,550 രൂപ
യോഗ്യത: ജി.എൻ.എം യോഗ്യതയും ഒപ്പം 3 വർഷത്തെ പ്രവൃത്തിപരിചയവും
അല്ലെങ്കിൽ ബി.എസ്.സി നഴ്സിങ് ഒപ്പം 2 വർഷത്തെ പ്രവൃത്തിപരിചയം.
കുറഞ്ഞത് 200 ബെഡുകളുള്ള മൾട്ടി-സ്പെഷ്യാലിറ്റി ആശുപത്രിയിലെ പ്രവൃത്തിപരിചയമാണ് വേണ്ടത്.
കാൻസർ ചികിത്സാ രംഗത്തുള്ളവർക്ക് മുൻഗണന.
അസിസ്റ്റന്റ് ഫാർമസിസ്റ്റ്
ഒഴിവുകൾ: 1
പ്രതിമാസ ശമ്പളം: 22,110 രൂപ
യോഗ്യത :ഡി ഫാം (D Pharm) അല്ലെങ്കിൽ ബി ഫാം (B Pharm) ആണ് യോഗ്യത.
കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം.
ജൂനിയർ സിസ്റ്റം അനലിസ്റ്റ്
ഒഴിവുകൾ: 1
പ്രതിമാസ ശമ്പളം: 25,700 രൂപ
യോഗ്യത: ബി.ഇ/ബി.ടെക് കംപ്യുട്ടർ സയൻസ്/ഐ.ടി) അല്ലെങ്കിൽ എം.സി.എ (MCA) കുറഞ്ഞത് 60% മാർക്കോടെ പാസായിരിക്കണം.
ഒക്യുപേഷണൽ തെറാപ്പിസ്റ്റ്
ഒഴിവുകൾ: 1
പ്രതിമാസ ശമ്പളം: 37,800 രൂപ
യോഗ്യത: ബാച്ചിലർ ഇൻ ഒക്യുപേഷണൽ തെറാപ്പി (BOT) ആണ് യോഗ്യത
സിസ്റ്റം അനലിസ്റ്റ് ട്രെയിനി
ഒഴിവുകൾ: 1
പ്രതിമാസ ശമ്പളം: 19,800 രൂപ
യോഗ്യത: റെഗുലർ സ്ട്രീമിൽ എം.സി.എ (MCA) അല്ലെങ്കിൽ എം.എസ്സി കമ്പ്യൂട്ടർ സയൻസ് ആണ് യോഗ്യത
WHAT TO READ NEXT

കൊച്ചിൻ ഷിപ്പ്യാർഡിൽ നഴ്സിന് അവസരം; ഇപ്പോൾ അപേക്ഷിക്കാം !
റെസിഡന്റ് ഫാർമസിസ്റ്റ്
ഒഴിവുകൾ: 4
പ്രതിമാസ ശമ്പളം: 16,500 രൂപ
യോഗ്യത: ഡി ഫാം അല്ലെങ്കിൽ ബി ഫാം പാസായിരിക്കണം
പ്രായപരിധി
ട്രെയിനി, റെസിഡന്റ് ഫാർമസിസ്റ്റ് തസ്തികകളിലേക്കുള്ള അപേക്ഷകന്റെ
പ്രായപരിധി 30 വയസ്സിൽ താഴെയായിരിക്കണം.
മറ്റുള്ള തസ്തികകളിലേക്ക് 40 വയസ്സിൽ താഴെയായിരിക്കണം.
ഒ.ബി.സി വിഭാഗക്കാർക്ക് 3 വർഷത്തെയും, എസ്.സി/എസ്.ടി വിഭാഗക്കാർക്ക് 5 വർഷത്തെയും ഇളവ് ലഭിക്കും.
2026 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.
കരാർ കാലാവധി
കരാർ ജീവനക്കാർക്ക് തുടക്കത്തിൽ 179 ദിവസത്തേക്കാണ് നിയമനം. മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത് പരമാവധി 3 വർഷം വരെ നീട്ടാം.
ട്യൂട്ടർ, സിസ്റ്റം അനലിസ്റ്റ് ട്രെയിനി, റസിഡന്റ് ഫർമസിസ്റ്റ് തസ്തികകളിൽ തുടക്കത്തിലെ കരാർ കാലാവധി ഒരു വർഷം ആയിരിക്കും.
അപേക്ഷകൾ www.mcc.kerala.gov.in അല്ലെങ്കിൽ www.mcconline.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 28.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
The Malabar Cancer Centre (MCC) has announced 21 vacancies across various posts, including Staff Nurse and Resident Pharmacist. The appointments will be made on a contract basis.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






