
തുടർപഠന, തൊഴിൽ മേഖലകളെ കുറിച്ച് അറിയാൻ കരിയർ പ്രയാണം പോർട്ടൽ, വിദ്യാർത്ഥികളുടെ സഹായത്തിനായി 6,687 കരിയർ ഗൈഡുമാർ
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (ഈവനിങ് ബാച്ച്) അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് കരിയർ ഗൈഡൻസ് ആന്റ് അഡോളസന്റ് കൗൺസലിങ്ങ് സെല്ലിന്റെ നേതൃത്വത്തിൽ തുടർപഠന, തൊഴിൽ മേഖലകളെ കുറിച്ച് വിദ്യാർത്ഥികൾക്ക് വ്യക്തമായ ധാരണ നൽകാൻ 'കരിയർ പ്രയാണം' എന്ന പേരിൽ കരിയർ ഗൈഡൻസ് പോർട്ടൽ ആരംഭിച്ചു.
യൂണിസെഫിന്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്തെ വിവിധ ഹയർ സെക്കൻഡറി സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന, കരിയർ ഗൈഡുമാരാണ് ഇതിനാവശ്യമായ എല്ലാ വിവരങ്ങളും തയ്യാറാക്കി നൽകിയത്.
വിദ്യാഭ്യാസ വകുപ്പ് തന്നെ വിദഗ്ധ പരിശീലനം നൽകിയിട്ടുള്ള കരിയർ ഗൈഡുമാരാണ് ഇത് ചെയ്തിട്ടുള്ളത്. കൈറ്റാണ് ഇതിന്റെ സോഫ്റ്റ് വെയർ തയ്യാറാക്കിയത്.
WHAT TO READ NEXT

ഡ്രോൺ പരിശീലന ശില്പശാല
24 തൊഴിൽ മേഖലകളിലായി 407ഓളം തൊഴിലുകളാണ് ഒന്നാംഘട്ടത്തിൽ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. 877 പ്രീമിയർ സ്ഥാപനങ്ങൾ, രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട 969 തൊഴിലുടമകൾ എന്നീ വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.
ഓരോ തൊഴിലിന്റെയും യോഗ്യത, കോഴ്സുകൾ, സ്ഥാപനങ്ങൾ, വേണ്ട നൈപുണികൾ, ഉത്തരവാദിത്തങ്ങൾ, ഉന്നതപഠന സാധ്യതകൾ, മേഖലയിലെ പ്രഗൽഭരായ വ്യക്തിത്വങ്ങൾ എന്നിവയൊക്കെ പോർട്ടലിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
അഡ്മിഷനുമായി ബന്ധപ്പെട്ട അറിയിപ്പുകൾ, എൻട്രൻസ് പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ പോർട്ടലിൽ ലഭ്യമാണ്.
WHAT TO READ NEXT

കണ്ണൂര്‍ സര്‍വകലാശാലയില്‍ പിഎച്ച്ഡി പ്രവേശനത്തിന് അപേക്ഷിക്കാം
കുട്ടികളെ ഓർമ്മപ്പെടുത്താനായി അഡ്മിഷൻ, എൻട്രൻസ് പരീക്ഷകൾ, സ്‌കോളർഷിപ്പുകൾ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളുടെ സംശയങ്ങൾ ദൂരികരിക്കുന്നതിനും ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനും പരിശീലനം ലഭിച്ച 6,687 കരിയർ ഗൈഡുമാർ സംസ്ഥാനത്ത് ലഭ്യമാണ്.
ഈ അധ്യാപകരാണ് സ്‌കൂളുകളിലെ കരിയർ ഗൈഡൻസ് യൂണിറ്റുകൾക്ക് നേതൃത്വം നൽകുന്നത്.
ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ലോമ കോഴ്സിന് അപേക്ഷിക്കാം
കേരള മീഡിയ അക്കാദമിയുടെ ന്യൂമീഡിയ ആൻഡ് ഡിജിറ്റൽ ജേണലിസം ഡിപ്ളോമ കോഴ്സിലേക്ക് (ഈവനിങ് ബാച്ച്) അപേക്ഷ ക്ഷണിച്ചു.
ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളിൽ വൈകിട്ട് ആറ് മണി മുതൽ എട്ട് മണി വരെയാണ് ക്ലാസ് സമയം. ഒരേ സമയം ഓൺലൈനിലും ഓഫ്‌ലൈനിലും ക്ലാസ് ലഭ്യമാണ്.
സർക്കാർ അംഗീകാരമുള്ള കോഴ്സിന് 35,000 രൂപയാണ് ഫീസ്. ഡിഗ്രിയാണ് വിദ്യാഭ്യാസയോഗ്യത. പ്രായപരിധി ഇല്ല.
WHAT TO READ NEXT

സെറ്റ് രജിസ്ട്രേഷൻ: ഒക്ടോബർ 29 മുതൽ അപേക്ഷിക്കാം
ജേണലിസം, മോജോ, ഡിജിറ്റൽ മാർക്കറ്റിങ് കൊണ്ടന്റ് റൈറ്റിങ് ടെക്നിക്ക്സ്, ഫോട്ടോ ജേണലിസം, വിഡിയോ എഡിറ്റിങ് തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നേടി തൊഴിൽ സാധ്യതയുള്ള സർക്കാർ അംഗീകൃത യോഗ്യത നേടാം.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 15 ആണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
ഓൺലൈനായി അപേക്ഷിക്കുന്നതിന് മീഡിയ അക്കാദമിയുടെ www.kma.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. https://forms.gle/Vxyk4Z4FrR8DwMUv9 എന്ന ലിങ്കിലൂടെയും അപേക്ഷ സമർപ്പിക്കാം.
വിശദവിവരങ്ങൾക്ക് ഫോൺ: 0484 2422275, 2422068, 9388959192, 04712726275 . വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030.
സർട്ടിഫിക്കറ്റ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് കോഴ്സിന് അപേക്ഷിക്കാം
നിംസ് സ്‌പെക്ട്രം ചൈൽഡ് ഡെവലപ്മെന്റ് റിസർച്ച് സെന്റർ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ചൈൽഡ് ഹെൽത്ത് അസിസ്റ്റന്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31ആണ്.
പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക്: www.lbscentre.kerala.gov.in,ഫോൺ: 0471-2223542, 2560327.
News Now
സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
വള്ളി നിറയെ കായ്ക്കും, പടവലം പറിച്ചു മടുക്കും; കൃഷി ചെയ്യുമ്പോള്‍ ഈ 7 കാര്യങ്ങള്‍ ശ്രദ്ധിക്കൂ

Summary
Education News: Department of General Education has launched a career guidance portal called 'Careerprayanam' to provide guidance to students. Applications are invited for the Kerala Media Academy's New Media and Digital Journalism Diploma Course
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

