ഗുരുവായൂർ ദേവസ്വത്തിൽ അവസരം;വെറ്ററിനറി സർജൻ മുതൽ ഇടയ്ക്ക ബ്ലോവർ വരെ, അഭിമുഖത്തിലൂടെ നിയമനം

വെറ്ററിനറി സർജൻ, റേഡിയോഗ്രാഫർ, കുറുംകുഴൽ ടീച്ചർ, ഇടയ്ക്ക ബ്ലോവർ ഗ്രേഡ് III എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്.

Guruvayur Devaswom Jobs 2026
Guruvayur Devaswom Recruitment 2026 Walk In Interview for Multiple Posts.file
Edited by :Joice Daniel
Last Updated :4 ജൂൺ 2026, 10:31 am IST

ഗുരുവായൂർ ദേവസ്വം താൽക്കാലിക അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. വെറ്ററിനറി സർജൻ, റേഡിയോഗ്രാഫർ, കുറുംകുഴൽ ടീച്ചർ, ഇടയ്ക്ക ബ്ലോവർ ഗ്രേഡ് III എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. ഗുരുവായൂർ ദേവസ്വം ഓഫീസിൽ നടക്കുന്ന അഭിമുഖത്തിലൂടെയാണ് ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുക.

അഭിമുഖത്തിന് എത്തുന്ന ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ഹാജരാക്കണം.

തസ്തികകളും യോഗ്യതകളും

വെറ്ററിനറി സർജൻ – 1 ഒഴിവ്

  • യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം

  • 3 വർഷത്തെ പ്രവൃത്തി പരിചയം.

  • പ്രായം: 25–40 വയസ്.

  • അഭിമുഖം: ജൂൺ 9, ഉച്ചയ്ക്ക് 2.30 ന്.

റേഡിയോഗ്രാഫർ – 1 ഒഴിവ്

  • യോഗ്യത: എസ്.എസ്.എൽ.സി,

  • അംഗീകൃത മെഡിക്കൽ കോളേജിലെ എക്സ്-റേ വിഭാഗത്തിൽ നിന്ന് രണ്ടുവർഷത്തെ സർട്ടിഫൈഡ് റേഡിയോളജിക്കൽ അസിസ്റ്റന്റ് കോഴ്‌സ് (CRAC).

  • പ്രായം: 18–36 വയസ്.

  • അഭിമുഖം: ജൂൺ 5, വൈകിട്ട് 3.30 ന്.

കുറുംകുഴൽ ടീച്ചർ - 1 ഒഴിവ്

  • യോഗ്യത: ഏഴാം ക്ലാസ് പാസ്,

  • ബന്ധപ്പെട്ട കലയിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ്, 5 വർഷത്തെ പ്രവൃത്തി പരിചയം.

  • പ്രായം: 20–36 വയസ്.

  • അഭിമുഖം: ജൂൺ 9, ഉച്ചയ്ക്ക് 12 മണിക്ക്.

ഇടയ്ക്ക ബ്ലോവർ ഗ്രേഡ് III – 1 ഒഴിവ്

  • യോഗ്യത: മലയാളം വായിക്കാനും എഴുതാനും അറിയണം.

  • ബന്ധപ്പെട്ട കലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയം. (ടെസ്റ്റിലൂടെ വിലയിരുത്തും).

  • പ്രായം: 20–36 വയസ്.

  • അഭിമുഖം: ജൂൺ 9, രാവിലെ 10 മണിക്ക്.

ശമ്പളം, സേവന കാലാവധി എന്നിവ സംബന്ധിച്ച അന്തിമ തീരുമാനം അഭിമുഖ സമയത്തോ നിയമന ഉത്തരവിലോ ആയിരിക്കും വ്യക്തമാക്കുക. കൂടുതൽ വ്യക്തതയ്ക്കായി അഭിമുഖത്തിന് ഹാജരാകുമ്പോൾ ദേവസ്വം ഓഫീസുമായി നേരിട്ട് സംസാരിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

Guruvayur Devaswom Recruitment 2026 Walk In Interview for Multiple Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates