
ഗുരുവായൂർ ദേവസ്വത്തിൽ ഫോട്ടോഗ്രാഫർ ആകാം; അഭിമുഖത്തിലൂടെ നിയമനം !
മതിയായ യോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ടവർക്ക് ആണ് അവസരം.

ഗുരുവായൂർ ദേവസ്വം ഫോട്ടോഗ്രാഫർ കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ നിയമനം നടത്തുന്നു. ആകെ രണ്ട് ഒഴിവുകളാണ് ഉള്ളത്. ഈ വർഷം അവസാനം വരെയാണ് നിയമനം. മതിയായ യോഗ്യതയുള്ള ഹിന്ദു മതത്തിൽപ്പെട്ടവർക്ക് ആണ് അവസരം.
തസ്‌തികയും ഒഴിവുകളും
തസ്‌തിക: ഫോട്ടോഗ്രാഫർ കം കംപ്യുട്ടർ ഓപ്പറേറ്റർ
ഒഴിവുകളുടെ എണ്ണം: 2
നിയമന കാലാവധി: നിയമന തീയതി മുതൽ 15.12.2026 വരെ (താൽക്കാലികം)
പ്രതിദിന വേതനം: 1,000/- രൂപ
യോഗ്യതകൾ
വിദ്യാഭ്യാസം: SSLC അല്ലെങ്കിൽ തത്തുല്യ പരീക്ഷ പാസായിരിക്കണം.
പ്രവൃത്തി പരിചയം: ഫോട്ടോഗ്രാഫിയിൽ 5 വർഷത്തെ പ്രവൃത്തി പരിചയവും കംപ്യുട്ടർ പരിജ്ഞാനവും ഉണ്ടായിരിക്കണം.
മറ്റ് നിബന്ധന: സ്വന്തമായി ഹൈ റെസല്യൂഷൻ ഡിജിറ്റൽ ക്യാമറ ഉള്ളവർ ആയിരിക്കണം.
പ്രായപരിധി: 01.01.2026-ൽ 50 വയസ്സ് കവിയരുത് (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും).
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജാതി, വയസ്സ്, യോഗ്യത, പ്രവൃത്തി പരിചയം, തിരിച്ചറിയൽ രേഖ എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും വെള്ളക്കടലാസിൽ തയ്യാറാക്കിയ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ഹാജരാകണം.
സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി കൂടിക്കാഴ്‌ച സമയത്തിന് 1 മണിക്കൂർ മുൻപ് (രാവിലെ 9.00 മണിക്ക്) എത്തിച്ചേരേണ്ടതാണ്. വൈകി വരുന്നവരെ പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് 0487-2556335 (Extn. 235, 248, 251) എന്ന ഫോൺ നമ്പറിലോ ദേവസ്വം വെബ്‌സൈറ്റിലോ ബന്ധപ്പെടാം.
WHAT TO READ NEXT

വനിതാ നഴ്സുമാർക്ക് യു.എ.ഇയിൽ ജോലി; സൗജന്യ നിയമനം, ഒരു ലക്ഷം ശമ്പളം !
അഭിമുഖത്തിന്റെ വിവരങ്ങൾ
തീയതി: 25.09.2026
സമയം: രാവിലെ 10.00 മണിക്ക്
സ്ഥലം: ഗുരുവായൂർ ദേവസ്വം ഓഫീസ്
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
WHAT TO READ NEXT

ദക്ഷിണ റെയിൽവേയിൽ സ്കൗട്ട് & ഗൈഡുകാർക്ക് അവസരം; നിയമനം കേരളത്തിൽ !
WHAT TO READ NEXT

പത്താം ക്ലാസുകാർക്ക് ISRO-യിൽ ജോലി നേടാം, നിയമനം തമിഴ്നാട്ടിൽ !
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
Guruvayur Devaswom Recruitment for Photographer cum Computer Operator Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





