ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ്; എന്‍ജിനീയറിങ് മുതൽ എച്ച് ആർ വരെ ഒഴിവുകൾ, നവംബർ 27 മുതൽ അപേക്ഷിക്കാം

മാനേജർ മൈനിംഗ് , ജിയോളജി, ഇലക്ട്രിക്കൽ, സിവിൽ, ഫിനാൻസ്, എച്ച്ആർ, ലീഗൽ തുടങ്ങിയ തസ്തികയിലാണ് നിയമനം നടത്തുന്നത്. 2025 നവംബർ 27 മുതൽ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.

HCL Recruitment 2025
HCL Recruitment 2025, 64 Junior Manager Posts Special arrangement
Edited by :JOICE MON D L
Last Updated :10 നവംബർ 2025, 11:37 am IST

ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ (HCL) ജൂനിയർ മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു. 64 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ എന്‍ജിനിയറിങ്, നോൺ-എഞ്ചിനീയറിങ് മേഖലകളിൽ ഡിപ്ലോമയോ ബിരുദമോ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 30,000 മുതൽ 1,20,000 ശമ്പളം ലഭിക്കും.

മാനേജർ മൈനിംഗ് , ജിയോളജി, ഇലക്ട്രിക്കൽ, സിവിൽ, ഫിനാൻസ്, എച്ച്ആർ, ലീഗൽ തുടങ്ങിയ തസ്തികയിലാണ് നിയമനം നടത്തുന്നത്. 2025 നവംബർ 27 മുതൽ ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.

വിദ്യാഭ്യാസ യോഗ്യതയും മുൻ പരിചയവും

മൈനിംഗ്

മൈനിംഗ് ഡിപ്ലോമയും 5 വർഷത്തെ പരിചയം ഒപ്പം ഫോർമാൻ സർട്ടിഫിക്കറ്റ് (അൺറെസ്ട്രിക്റ്റഡ് ). അല്ലെങ്കിൽ മൈനിംഗ് എഞ്ചിനീയറിങിൽ ബാച്ചിലർ ബിരുദം 2 വർഷത്തെ പരിചയം, ഫോർമാൻ സർട്ടിഫിക്കറ്റ് (അൺറെസ്ട്രിക്റ്റഡ്) അല്ലെങ്കിൽ സെക്കൻഡ് ക്ലാസ് മാനേജർ സർട്ടിഫിക്കറ്റ് (അൺറെസ്ട്രിക്റ്റഡ്).

ജിയോളജി

ഡ്രാഫ്റ്റ്സ്മാൻ-ഷിപ്പിൽ ഡിപ്ലോമയും (മെക്കാനിക്കൽ അല്ലെങ്കിൽ സിവിൽ) 5 വർഷത്തെ  പ്രവൃത്തി പരിചയവും അല്ലെങ്കിൽ ജിയോളജിയിൽ ബിരുദാനന്തര ബിരുദവും 2 വർഷത്തെ  പ്രവൃത്തി പരിചയവും.

സർവേ

സർവേയിൽ ഡിപ്ലോമ 5 വർഷത്തെ  പ്രവൃത്തി പരിചയം, മൈൻ സർവേയേഴ്സ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ സർവേയർ സർട്ടിഫിക്കറ്റുള്ള മൈനിംഗ്/സിവിൽ എഞ്ചിനീയറിങിൽ ബാച്ചിലർ ബിരുദം അല്ലെങ്കിൽ എം.ടെക് (ജിയോമാറ്റിക്സ്) ഒപ്പം 2 വർഷത്തെ പ്രവൃത്തി പരിചയവും.

എൻവയോൺമെന്റൽ

എൻവയോൺമെന്റൽ എഞ്ചിനീയറിങ് / ടെക്നോളജിയിൽ ബാച്ചിലർ ബിരുദം, 2 വർഷത്തെ പ്രവൃത്തി പരിചയം.

ഇലക്ട്രിക്കൽ

ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്, 5 വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് 2 വർഷത്തെ പ്രവൃത്തി പരിചയം.

മെക്കാനിക്കൽ

ഡിപ്ലോമ ഇൻ മെക്കാനിക്കൽ എഞ്ചിനീയറിങ്, 5 വർഷത്തെ പ്രവൃത്തി പരിചയം.

അല്ലെങ്കിൽ മെക്കാനിക്കൽ എഞ്ചിനീയറിങ് / മൈനിംഗ് മെഷിനറിയും 2 വർഷത്തെ പ്രവൃത്തി പരിചയം.

സിവിൽ

സിവിൽ എഞ്ചിനീയറിങിൽ ഡിപ്ലോമ, 5 വർഷത്തെ പ്രവൃത്തി പരിചയം.

അല്ലെങ്കിൽ സിവിൽ എഞ്ചിനീയറിങ്, 2 വർഷത്തെ പ്രവൃത്തി പരിചയം.

മിനറൽ പ്രോസസ്സിംഗ്

മിനറൽ പ്രോസസ്സിംഗ് / മിനറൽ എഞ്ചിനീയറിങ്, 2 വർഷത്തെ പ്രവൃത്തി പരിചയം.

ഫിനാൻസ്

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് (സിഎ) അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് & വർക്ക്സ് അക്കൗണ്ടന്റ്സ് (ഐസിഡബ്ല്യുഎ) പാസ്സായിരിക്കണം, 3 വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഫിനാൻസിൽ പിജി ഡിപ്ലോമ / ഫിനാൻസിൽ എംബിഎ.

എച്ച്ആർ

ഏതെങ്കിലും വിഷയത്തിൽ ബിരുദം,5 വർഷത്തെ പ്രവൃത്തി പരിചയം

അല്ലെങ്കിൽ എച്ച്ആറിൽ പിജി ബിരുദം /പിജി ഡിപ്ലോമ /എംബിഎ, 2 വർഷത്തെ പ്രവൃത്തി പരിചയം.

അഡ്മിൻ

ഏതെങ്കിലും വിഷയത്തിൽ ബിരുദം,5 വർഷത്തെ പ്രവൃത്തി പരിചയം

നിയമം

ഏതെങ്കിലും വിഷയത്തിൽ ബിരുദം,5 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ എൽ എൽ ബി / 5 വർഷത്തെ ഇന്റഗ്രേറ്റഡ് എൽഎൽബി 2 വർഷത്തെ പ്രവൃത്തി പരിചയം.

മെറ്റീരിയൽസ് & കോൺട്രാക്റ്റുകൾ (എം & സി)

മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ മാനേജ്മെന്റ് / ലോജിസ്റ്റിക്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം / ഡിപ്ലോമയോടെ ബാച്ചിലർ ബിരുദം (ആർട്സ്/സയൻസ്/കൊമേഴ്‌സ്/എഞ്ചിനീയറിങ്) അല്ലെങ്കിൽ മെറ്റീരിയൽസ് മാനേജ്മെന്റ് / സപ്ലൈ ചെയിൻ മാനേജ്മെന്റ് / ലോജിസ്റ്റിക്സ് മാനേജ്മെന്റ് എന്നിവയിൽ സ്പെഷ്യലൈസേഷനോടെ എംബിഎ. കൂടാതെ ബന്ധപ്പെട്ട മേഖലയിൽ 2 വർഷത്തെ പരിചയവും.

തെരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ: യോഗ്യതയുള്ള എല്ലാ ഉദ്യോഗാർത്ഥികളെയും കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ - സി ബി ടി ക്ഷണിക്കും.

ഡോക്യൂമെന്റ് വെരിഫിക്കേഷൻ: എഴുത്തുപരീക്ഷയിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികളെ രേഖ പരിശോധനയ്ക്കായി വിളിക്കും. അതിനു ശേഷം ഫൈനൽ ലിസ്റ്റ് ഷോർട്ട്‌ലിസ്റ്റ് ചെയ്യും.

കൂടുതൽ വിവരങ്ങൾക്കായി https://www.hindustancopper.com/ സന്ദർശിക്കുക.

News Now

Summary

Job alert : Hindustan Copper Limited (HCL) Recruitment 2025: 64 Junior Manager Vacancies, Salary up to 1.2 Lakh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics