
നമോ ഭാരത് പദ്ധതിയിൽ 90 ഒഴിവുകൾ; ഡിപ്ലോമ,ഐ.ടി.ഐ കഴിഞ്ഞവർക്ക് അവസരം !
രണ്ട് വിജ്ഞാപനങ്ങളിലായി ആകെ 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂപ്പർവൈസർ-I, ജൂനിയർ മെയിന്റെയ്നർ തസ്തികകളിലാണ് ഒഴിവുകൾ.

നാഷണൽ ക്യാപിറ്റൽ റീജിയൻ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (NCRTC) നമോ ഭാരത് പദ്ധതിയുടെ ഭാഗമായി വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. രണ്ട് വിജ്ഞാപനങ്ങളിലായി ആകെ 90 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സൂപ്പർവൈസർ-I, ജൂനിയർ മെയിന്റെയ്നർ തസ്തികകളിലാണ് ഒഴിവുകൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 9.
തസ്തികയും ഒഴിവുകളും
സൂപ്പർവൈസർ-I
ഇൻഫർമേഷൻ ടെക്നോളജി) – 5
ഐ.ടി (ഫുൾ സ്റ്റാക്ക് ഡെവലപ്പർ) – 1
ഐ.ടി (ഫുൾ സ്റ്റാക്ക് ഡെവലപ്പർ) (ITMS) – 1
ഐ.ടി (AFC & NCMC) (ITMS) – 1
കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി – 1
കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് – 1
ഇലക്ട്രിക്കൽ– 2
സിവിൽ– 7
ഇലക്ട്രിക്കൽ – 2
ഫിറ്റർ – 2
സൂപ്പർവൈസർ-I
ഓപ്പറേഷൻസ്- 2
ഇലക്ട്രോണിക്സ് – 18
ഇലക്ട്രിക്കൽ– 14
മെക്കാനിക്കൽ – 3
സിവിൽ – 6
ജൂനിയർ മെയിന്റെയ്നർ
ഇലക്ട്രിക്കൽ – 8
ഫിറ്റർ – 9
ആർ.എ.സി – 5
ഇലക്ട്രോണിക്സ്– 2
വിദ്യാഭ്യാസ യോഗ്യത – വിജ്ഞാപനം 33/2026
സൂപ്പർവൈസർ-I (ഐ.ടി വിഭാഗം) – കംപ്യുട്ടർ സയൻസ്/ഐ.ടി ഡിപ്ലോമ, ബി.സി.എ, ബി.എസ്.സി (ഐ.ടി), ബി.ഇ/ബി.ടെക് (കംപ്യുട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ്), എം.സി.എ എന്നിവയിൽ ഏതെങ്കിലും.
സൂപ്പർവൈസർ-I (കോർപ്പറേറ്റ് ഹോസ്പിറ്റാലിറ്റി) – ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ/ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ്/ഹോട്ടൽ മാനേജ്മെന്റിൽ ബിരുദം.
സൂപ്പർവൈസർ-I (കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ്) – ബിരുദവും മാസ് കമ്മ്യൂണിക്കേഷൻ/പബ്ലിക് റിലേഷൻസിൽ പി.ജി ഡിഗ്രി അല്ലെങ്കിൽ പി.ജി ഡിപ്ലോമയും.
സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) – ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എൻജിനീയറിങ് യോഗ്യതയും പരിഗണിക്കും.
സൂപ്പർവൈസർ-I (സിവിൽ) – സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.
ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) – ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
ജൂനിയർ മെയിന്റെയ്നർ (ഫിറ്റർ) – ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
വിദ്യാഭ്യാസ യോഗ്യത – വിജ്ഞാപനം 32/2026
സൂപ്പർവൈസർ-I (ഓപ്പറേഷൻസ്) – ഏതെങ്കിലും എഞ്ചിനീയറിങ് ബിരുദം അല്ലെങ്കിൽ എഞ്ചിനീയറിങ് ഡിപ്ലോമ.
സൂപ്പർവൈസർ-I (ഇലക്ട്രോണിക്സ്) – ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.
സൂപ്പർവൈസർ-I (ഇലക്ട്രിക്കൽ) – ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.
സൂപ്പർവൈസർ-I (മെക്കാനിക്കൽ) – മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.
സൂപ്പർവൈസർ-I (സിവിൽ) – സിവിൽ എഞ്ചിനീയറിങ്ങിൽ 3 വർഷത്തെ ഡിപ്ലോമ. ബന്ധപ്പെട്ട ബി.ഇ/ബി.ടെക്/ബി.എസ്.സി എഞ്ചിനീയറിങ് യോഗ്യതയും പരിഗണിക്കും.
ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രിക്കൽ) – ഇലക്ട്രീഷ്യൻ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
ജൂനിയർ മെയിന്റെയ്നർ (ഫിറ്റർ) – ഫിറ്റർ ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
ജൂനിയർ മെയിന്റെയ്നർ (ആർ.എ.സി) – റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
ജൂനിയർ മെയിന്റെയ്നർ (ഇലക്ട്രോണിക്സ്) – ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ എൻ.സി.വി.ടി/എസ്.സി.വി.ടി ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
NCRTC has announced 90 vacancies across two recruitment notifications for various posts under the Namo Bharat project. The recruitment is for Supervisor-I and Junior Maintainer positions. Eligible candidates can apply online until October 9, 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates











