
എൻജിനീയറിങ് കഴിഞ്ഞോ?; ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ കരിയർ തുടങ്ങാം, കേരളത്തിലും ഒഴിവ്
സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലെ എൻജിനിയറിങ് ബിരുദധാരികൾക്കാണ് അവസരം.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL) ഗ്രാജുവേറ്റ് അപ്രന്റീസ് ട്രെയിനീ (എൻജിനീയറിങ് ) തസ്തികയിൽ നിയമനം നടത്തുന്നു. അകെ 358 ഒഴിവുകളാണ് ഉള്ളത്. സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ വിഭാഗങ്ങളിലെ എൻജിനിയറിങ് ബിരുദധാരികൾക്കാണ് അവസരം. ഒരു വർഷമാണ് ട്രെയിനിങ് കാലാവധി. സ്റ്റൈപ്പന്റ് ഉണ്ടായിരിക്കും. അപേക്ഷകൾ ജൂലൈ 15 മുതൽ ജൂലൈ 31 വരെ സമർപ്പിക്കാം.
യോഗ്യത
താഴെ പറയുന്ന വിഷയങ്ങളിൽ ഏതെങ്കിലും ഒന്നിൽ BE/B.Tech ബിരുദം നേടിയിരിക്കണം.
സിവിൽ എൻജിനിയറിങ്
മെക്കാനിക്കൽ എൻജിനിയറിങ്
ഇലക്ട്രിക്കൽ എൻജിനിയറിങ്
ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ്
കൂടാതെ,
2023 സെപ്റ്റംബർ 1-നോ അതിന് ശേഷമോ എൻജിനിയറിങ് ബിരുദം പൂർത്തിയാക്കിയിരിക്കണം.
ജനറൽ/ഒബിസി (NCL) വിഭാഗക്കാർക്ക് കുറഞ്ഞത് 60% മാർക്ക് വേണം.
SC/ST/PwBD വിഭാഗക്കാർക്ക് 50% മാർക്ക് മതിയാകും.
NATS 2.0 പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം.
ഒരു വർഷമോ അതിലധികമോ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാനാവില്ല.
പ്രായപരിധി
2026 ജൂലൈ 31-ന് 18 മുതൽ 25 വയസ് വരെയാണ് പ്രായപരിധി.
SC/ST: 5 വർഷം ഇളവ്
OBC-NCL: 3 വർഷം ഇളവ്
PwBD: 10 വർഷം ഇളവ്
കേരളത്തിലെ ഒഴിവുകൾ
സംസ്ഥാനാടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ച പരിശീലന സീറ്റുകളിൽ കേരളത്തിന് 9 സീറ്റുകളാണ് അനുവദിച്ചിരിക്കുന്നത്.
സ്റ്റൈപെൻഡ്
തിരഞ്ഞെടുക്കപ്പെടുന്ന അപ്രന്റിസുമാർക്ക് പ്രതിമാസം ₹25,000 ലഭിക്കും.
HPCL നൽകുന്നത്: ₹20,500
കേന്ദ്ര സർക്കാർ DBT വഴി: ₹4,500
തെരഞ്ഞെടുപ്പ് രീതി
യോഗ്യതാ മാർക്കിന്റെ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും
ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികൾക്ക് ഡോക്യുമെന്റ് വെരിഫിക്കേഷൻ
NATS പോർട്ടലിൽ Apprenticeship കരാർ നടപടികൾ പൂർത്തിയാക്കുക
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും പൊലീസ് വെരിഫിക്കേഷനും പൂർത്തിയാക്കിയ ശേഷമായിരിക്കും അന്തിമ നിയമനം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നിലവിൽ മറ്റേതെങ്കിലും സ്ഥാപനത്തിൽ NATS അപ്രന്റിസ് ചെയ്യുന്നവർക്ക് അപേക്ഷിക്കാനാവില്ല.
അപേക്ഷ ഓൺലൈനായി മാത്രം സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
News Now
മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

'പാലപ്പൂ' ചിത്രീകരണം ആരംഭിച്ചു; സിദ്ധാർത്ഥ് ഭരതനും ബേബി ജീനും സിജു സണ്ണിയും പ്രധാന വേഷങ്ങളിൽ
അജ്ഞാത ആപ്പുകളോ ഫയലുകളോ ഫോണില്‍ ഉപയോഗിക്കരുത്; പണം കാലിയാകും, പൊലീസ് മുന്നറിയിപ്പ്
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

Summary
HPCL Invites Applications for 358 Graduate Apprentice Trainee Vacancies.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








