
ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിൽ അവസരം: 43 ഒഴിവുകൾ; സെപ്റ്റംബർ 21 മുതൽ അപേക്ഷിക്കാം
എഞ്ചിനീയറിങ്,ജിയോളജി,മെഡിക്കൽ,ഫിനാൻസ്, എച്ച്.ആർ തുടങ്ങിയ മേഖലയിലാണ് അവസരം.

കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡ് (HCL) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. 11 വിഭാഗങ്ങളിലായി 43 ഒഴിവുകൾ ആണുള്ളത്. എഞ്ചിനീയറിങ്,ജിയോളജി,മെഡിക്കൽ,ഫിനാൻസ്, എച്ച്.ആർ തുടങ്ങിയ മേഖലയിലാണ് അവസരം. അപേക്ഷകൾ സെപ്റ്റംബർ 21 മുതൽ ഒക്ടോബർ 05 വരെ സമർപ്പിക്കാം.
ഒഴിവുകൾ
ഇൻഡസ്ട്രിയൽ സേഫ്റ്റി – 3
ജിയോളജി – 6
ഇലക്ട്രിക്കൽ – 8
മെക്കാനിക്കൽ – 6
സിവിൽ – 4
മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് – 4
എൻവയോൺമെന്റ് മാനേജ്മെന്റ് – 2
മിനറൽ പ്രോസസിങ് – 3
ഫിനാൻസ് – 3
ഹ്യൂമൻ റിസോഴ്സസ് – 1
സർവേ – 3
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
യോഗ്യത
സിവിൽ,ഇലക്ട്രിക്കൽ,മെക്കാനിക്കൽ ഒഴിവുകളിൽ എഞ്ചിനീയറിങ് ബിരുദധാരികൾക്ക് അപേക്ഷിക്കാം.
ജിയോളജി തസ്തികയിലേക്ക് അപേക്ഷിക്കാൻ ജിയോളജി/അപ്ലൈഡ് ജിയോളജിയിൽ ബിരുദാനന്തര ബിരുദം ആവശ്യമാണ്.
ഇൻഡസ്ട്രിയൽ സേഫ്റ്റി തസ്തികയ്ക്ക് എഞ്ചിനീയറിങ്/ടെക്നോളജി ബിരുദത്തോടൊപ്പം സേഫ്റ്റി എഞ്ചിനീയറിങ് മാനേജ്മെന്റിൽ ബിരുദാനന്തര യോഗ്യത അല്ലെങ്കിൽ സേഫ്റ്റി/ഫയർ എഞ്ചിനീയറിങ് ബി.ടെക് ആവശ്യമാണ്.
മെഡിക്കൽ ആൻഡ് ഹെൽത്ത് സർവീസസ് തസ്തികയ്ക്ക് എം.ബി.ബി.എസ് യോഗ്യതയും നിർദിഷ്ട പ്രവൃത്തിപരിചയവും ആവശ്യമാണ്.
ഫിനാൻസ് വിഭാഗത്തിൽ ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെയോ കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെയോ ഫൈനൽ പരീക്ഷ പാസായിരിക്കണം.
WHAT TO READ NEXT

ഡിഗ്രി മതി ! 1871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഇപ്പോൾ അപേക്ഷിക്കാം
പ്രായവും പ്രവൃത്തിപരിചയവും
തസ്തികയും ഗ്രേഡും അനുസരിച്ച് പരമാവധി പ്രായപരിധി 35 മുതൽ 52 വയസ് വരെയാണ്. അപേക്ഷകർക്ക് 3 മുതൽ 18 വർഷം വരെ പ്രവൃത്തിപരിചയം ആവശ്യമാണ്. നിയമനം ലഭിക്കുന്നവർക്ക് 75,400 രൂപ മുതൽ 1,69,600 രൂപ വരെ ലഭിക്കാം.
തിരഞ്ഞെടുപ്പ്
വ്യക്തിഗത അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമായും തിരഞ്ഞെടുപ്പ്. അപേക്ഷകരുടെ എണ്ണം കൂടുതൽ ആണെങ്കിൽ എഴുത്ത് പരീക്ഷയുണ്ടാകും. HCLയുടെ ഔദ്യോഗിക വെബ്സൈറ്റിലെ കരിയർ വിഭാഗം വഴി ഓൺലൈനായി അപേക്ഷിക്കണം. വിദ്യാഭ്യാസ യോഗ്യത, കൃത്യമായ മാർക്ക് ശതമാനം, പ്രവൃത്തിപരിചയ രേഖകൾ, ഫോട്ടോ, ഒപ്പ് തുടങ്ങിയവ അപ്‌ലോഡ് ചെയ്യണം.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
WHAT TO READ NEXT

ശബരിമലയിൽ ജോലി നേടാം; ITI മുതൽ യോഗ്യത, വിശദമായി അറിയാം !
WHAT TO READ NEXT

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !
News Now
'എന്നെ ഓര്‍മ്മിക്കാനായി... നന്ദിയോടെ'; അധ്യാപക ദിനത്തില്‍ 55 വര്‍ഷം പഴക്കമുള്ള ചിത്രം പങ്കിട്ട് യുഎഇ പ്രസിഡന്റ്

ലൈഫ് പദ്ധതി തുടരും; ലക്ഷ്യം ഭവനരഹിതരില്ലാത്ത കേരളമെന്ന് മുഖ്യമന്ത്രി

ഇത് ലൈംഗികാതിക്രമത്തിന് തുല്യം, മനുഷ്യനായി പരിഗണിക്കമെന്ന് ആവശ്യപ്പെടുന്നത് കൂടുതലാണോ?: ജാന്‍വി കപൂര്‍

'കുറ്റകൃത്യം ചെയ്താൽ തീർന്നുപോകുമെന്ന ഭയം ക്രിമിനലുകളിൽ ഉണ്ടാക്കണം': സുപ്രീം കോടതി

Summary
Hindustan Copper Limited Recruitment 43 Vacancies for Engineers and Other Professionals Apply by October 5.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







