
IIT Madras: ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിൽ ഒഴിവ്, ഡിഗ്രി യോഗ്യത, അവസാന തീയതി ഏപ്രിൽ 26
അക്കൗണ്ട്സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസ് ജൂനിയർ എക്സിക്യൂട്ടീവ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. അക്കൗണ്ട്സ്, അഡ്മിനിസ്ട്രേഷൻ മേഖലകളിൽ കരിയർ ആരംഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണ്. ബിരുദമുള്ളവർക്ക് ആണ് അവസരം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 26.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ 3 വർഷ ബിരുദം.
ബി.കോം, ബിബിഎ പോലുള്ള അക്കൗണ്ട്സ് / ബിസിനസ് അഡ്മിനിസ്ട്രേഷൻ വിഷയങ്ങളിൽ ബിരുദം ഉള്ളവർക്ക് മുൻഗണന.
ജനറൽ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 60% മാർക്ക് ആവശ്യമാണ് സംവരണ വിഭാഗത്തിലുള്ള ഉദ്യോഗാർത്ഥികൾക്ക് കുറഞ്ഞത് 55% മാർക്ക്
എം എസ് വേർഡ്,എം എസ് എക്സൽ ,എം എസ് പവർ പോയിന്റ് അറിഞ്ഞിരിക്കണം.
പ്രായപരിധി ജനറൽ വിഭാഗക്കാർക്ക് പരമാവധി 28 വയസ്സും SC/ST വിഭാഗക്കാർക്ക് 30 വയസ്സുമാണ്. സർക്കാർ നിയമങ്ങൾ പ്രകാരം പ്രായ ഇളവുകൾ ലഭ്യമാകും.
ഐഐടി പോലുള്ള പ്രമുഖ സ്ഥാപനത്തിൽ ജോലി ചെയ്യുന്നത് ഭാവിയിൽ മികച്ച കരിയർ സാധ്യതകൾക്ക് വഴിയൊരുക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ
ആദ്യം എഴുത്ത് പരീക്ഷ അല്ലെങ്കിൽ സ്കിൽ ടെസ്റ്റ് നടത്തും. ഇതിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികളെ ഇന്റർവ്യൂവിന് വിളിക്കും. ഇതിന് ശേഷമാകും അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
IIT Madras Releases Notification for Junior Executive Recruitment 2026.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



