
ബി.ടെക് മുതൽ എംസിഎ വരെ,350 ഒഴിവുകൾ, ഒരു ലക്ഷം വരെ ശമ്പളം; ഇന്ത്യൻ ബാങ്കിൽ ജോലി നേടാം
മാനേജർ,അസിസ്റ്റന്റ് മാനേജർ,അസിസ്റ്റന്റ് മാനേജർ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28.

പൊതുമേഖലയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ബാങ്കിൽ നിയമനം നേടാം. സ്പെഷ്യലിസ്റ്റ് ഓഫീസർ തസ്തികയിൽ നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി. ആകെ 350 ഒഴിവുകളാണ് ഉള്ളത്. ബി.ടെക് /ബി.ഇ, സിഎ, എംബിഎ/പിജിഡിഎം, എംസിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ആണ് അവസരം. മാനേജർ,അസിസ്റ്റന്റ് മാനേജർ,അസിസ്റ്റന്റ് മാനേജർ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകൾ. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 28.
തസ്തികയും ഒഴിവുകളുടെ എണ്ണവും
മാനേജർ തസ്തികകൾ
ഡാറ്റാ സെന്റർ (DC) ഓപ്പറേഷൻസ്: 4
ഇൻഫർമേഷൻ സെക്യൂരിറ്റി ഓപ്പറേഷൻസ്: 3
ഡാറ്റാബേസ് അഡ്മിനിസ്ട്രേറ്റർ (DBA): 5
നെറ്റ്‌വർക്ക് ഓപ്പറേഷൻസ്: 3
ആപ്ലിക്കേഷൻ ഡെവലപ്പർ: 3
എ പി ഐ ഡെവലപ്പർ: 4
ഡാറ്റ അനലിസ്റ്റ്: 3
ചാർട്ടേഡ് അക്കൗണ്ടന്റ്: 10
ഹെൽത്ത് മാനേജ്മെന്റ്: 5
എച്ച്ആർ: 10
മാർക്കറ്റിംഗ്: 10
ക്രെഡിറ്റ്: 80
ഫിനാൻസ്: 80
ഫിനാൻഷ്യൽ അനലിസ്റ്റ്: 40
സീനിയർ മാനേജർ തസ്തികകൾ
ക്രെഡിറ്റ്: 20
ഫിനാൻസ്: 20
ഫിനാൻഷ്യൽ അനലിസ്റ്റ്: 10
മോഡൽ വാലിഡേറ്റർ: 4
ഐ.ടി. റിസ്ക് മാനേജ്മെന്റ്: 1
ഡാറ്റ അനലിസ്റ്റ്: 2
റിസ്ക് മാനേജ്മെന്റ്: 6
ക്ലൈമറ്റ് റിസ്ക്: 2
ഫോറക്സ് ഡീലർ: 4
ഫോറക്സ് ഡീലർ (ക്രോസ് കറൻസി): 1
ഡൊമസ്റ്റിക് ഡീലർ (റൂപ്പി ഡെറിവേറ്റിവ്സ്): 1
ഡൊമസ്റ്റിക് ഡീലർ (ഇക്വിറ്റി / മ്യൂച്വൽ ഫണ്ട്സ്): 1
ഡൊമസ്റ്റിക് ഡീലർ (NSLR): 1
ഡൊമസ്റ്റിക് ഡീലർ (SLR): 2
അസിസ്റ്റന്റ് മാനേജർ തസ്തികകൾ
സെക്യൂരിറ്റി: 10
സിവിൽ എഞ്ചിനീയർ: 4
ആർകിടെക്റ്റ്: 1
ആകെ ഒഴിവുകൾ: 350
ചില തസ്തികകളിൽ പ്രവൃത്തി പരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 23 മുതൽ 45 വയസ് വരെയുള്ളവർക്കാണ് അവസരം. നിയമനം ലഭിക്കുന്നവർക്ക് 48,480 മുതൽ 1,05,280 രൂപ വരെ ശമ്പളം ലഭിക്കും. അതിന് പുറമെ മറ്റ് അനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷാ ഫീസ്
ജനറൽ / ഒബിസി / ഇഡബ്ല്യുഎസ് ഉദ്യോഗാർത്ഥികൾക്ക്: 850 രൂപ
മറ്റുള്ള ഉദ്യോഗാർത്ഥികൾക്ക്: 175 രൂപ
അപേക്ഷകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്ത ശേഷം അഭിമുഖം വഴി തെരഞ്ഞെടുപ്പ് നടത്തും. അപേക്ഷകരുടെ എണ്ണം കൂടുതൽ ആണെങ്കിൽ ഓൺലൈൻ പരീക്ഷയും അഭിമുഖവും നടത്തിയാകും നിയമനം നടത്തുക.
വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Indian Bank Recruitment 2026 350 Specialist Officer Posts Apply by April 28.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






