കേരള കാലാവസ്ഥാ പഠന കേന്ദ്രത്തിൽ പ്രോജക്ട് ഫെല്ലോ ഒഴിവ്; ജൂലൈ 14-ന് അഭിമുഖം

“ട്രെൻഡ്സ് ഇൻ മൺസൂൺ ബ്രേക്സ് ഇൻ കേരള ആൻഡ് ദെയർ ഇംപാക്ട് ഓൺ അഗ്രിക്കൾച്ചർ” എന്ന ഗവേഷണ പ്രോജക്ടിലേക്കാണ് നിയമനം.

Project Fellow Recruitment
Kerala Institute for Climate Change Studies Announces Project Fellow Recruitment
Edited by :Joice Daniel
Last Updated :28 ജൂൺ 2026, 4:18 pm IST

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ (KSCSTE) കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ICCS)-ൽ പ്രോജക്ട് ഫെല്ലോ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. “ട്രെൻഡ്സ് ഇൻ മൺസൂൺ ബ്രേക്സ് ഇൻ കേരള ആൻഡ് ദെയർ ഇംപാക്ട് ഓൺ അഗ്രിക്കൾച്ചർ” എന്ന ഗവേഷണ പ്രോജക്ടിലേക്കാണ് നിയമനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഐ.സി.സി.എസ് ഓഫീസിൽ വെച്ച് ജൂലൈ 14-ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.

പ്രോജക്ട് ഫെല്ലോ

  • ഒഴിവുകളുടെ എണ്ണം: 01

  • പ്രായപരിധി: പരമാവധി 30 വയസ്സ് (പട്ടികജാതി/പട്ടികവർഗ്ഗ/ഒ.ബി.സി/ഇ.ഡബ്ല്യു.എസ് ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃതമായ പ്രായശളവ് ലഭിക്കും)

  • പ്രതിമാസ ശമ്പളം: 36,000/- രൂപ (ഏകീകൃത തുക)

  • വിദ്യാഭ്യാസ യോഗ്യത: സിവിൽ അല്ലെങ്കിൽ അഗ്രിക്കൾച്ചറൽ എഞ്ചിനീയറിംഗിൽ ബി.ടെക്. കൂടാതെ വാട്ടർ റിസോഴ്സസ് / ഹൈഡ്രോളജി / ജിയോഇൻഫോർമാറ്റിക്സ് / റിമോട്ട് സെൻസിംഗ് എന്നിവയിലൊന്നിൽ എം.ടെക് യോഗ്യത ഉണ്ടായിരിക്കണം.

  • അഭിലഷണീയമായ യോഗ്യത: ഹൈഡ്രോളജി, അഗ്രിക്കൾച്ചർ, ക്ലൈമറ്റ് ഡാറ്റാ അനാലിസിസ് എന്നിവയിലുള്ള ഗവേഷണ പരിചയം അല്ലെങ്കിൽ ഗേറ്റ് (GATE) യോഗ്യത.

  • നിയമന കാലാവധി: ഒരു വർഷം (ആദ്യത്തെ 3 മാസത്തെ സേവന വിലയിരുത്തലിന് വിധേയമായി) അല്ലെങ്കിൽ പ്രോജക്ട് അവസാനിക്കുന്നത് വരെ.

ഇൻ്റർവ്യൂ വിവരങ്ങൾ

തീയതിയും സമയവും: 2026 ജൂലൈ 14 (ചൊവ്വാഴ്ച), രാവിലെ 9:30 ന്.

സ്ഥലം: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (ICCS) ഓഫീസ്, കോട്ടയം.

വിലാസം: ബിൽഡിങ് നമ്പർ: 203/A3, ഗവൺമെൻ്റ് മെഡിക്കൽ കോളേജിന് സമീപം, ഗാന്ധിനഗർ പി.ഒ, കോട്ടയം, കേരളം - 686008.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും (biodata) പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ഒപ്പം ഒരു ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയും സഹിതം ഇൻ്റർവ്യൂവിന് കൃത്യസമയത്ത് ഹാജരാകേണ്ടതാണ്.

  • പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതിനായി അർഹരായവർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ ഹാജരാക്കണം.

  • ഇൻ്റർവ്യൂവിൽ പങ്കെടുക്കുന്നവർക്ക് യാത്രാപ്പടിയോ (TA/DA) മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നതല്ല.

  • തെരഞ്ഞെടുക്കപ്പെടുന്നവരെ ഫോൺ വഴിയോ ഇമെയിൽ വഴിയോ മാത്രമേ വിവരമറിയിക്കൂ. അതുകൊണ്ട് കൃത്യമായ ഫോൺ നമ്പറും ഇമെയിൽ വിലാസവും നൽകാൻ ശ്രദ്ധിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

Kerala Institute for Climate Change Studies Announces Project Fellow Recruitment

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates