
കാലാവസ്ഥാ വ്യതിയാന പഠനങ്ങൾക്ക് പ്രൊപ്പോസലുകൾ സമർപ്പിക്കാം
026-27 സാമ്പത്തിക വർഷത്തെ 'ക്ലൈമറ്റ് ചേഞ്ച്' പ്ലാൻ സ്‌കീമിന് കീഴിലാണ് പദ്ധതികൾ സമർപ്പിക്കേണ്ടത്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന പ്രതികൂല പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ് (DoECC) പുതിയ ഗവേഷണ പ്രൊജക്ട് പ്രൊപ്പോസലുകൾക്ക് അപേക്ഷ ക്ഷണിച്ചു. 2026-27 സാമ്പത്തിക വർഷത്തെ 'ക്ലൈമറ്റ് ചേഞ്ച്' പ്ലാൻ സ്‌കീമിന് കീഴിലാണ് പദ്ധതികൾ സമർപ്പിക്കേണ്ടത്.
ആർക്കൊക്കെ അപേക്ഷിക്കാം: സർക്കാർ വകുപ്പുകൾ, വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങൾ, എൻ.ജി.ഒകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ശാസ്ത്രജ്ഞർ, അധ്യാപകർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവർക്ക് പ്രൊജക്ടുകൾ സമർപ്പിക്കാം.
ഗവേഷണ മേഖലകൾ: സംസ്ഥാനത്തെ പരിസ്ഥിതി പ്രശ്നങ്ങൾ പരിഹരിക്കൽ, സുസ്ഥിര വികസനം, ജീവനോപാധികൾ ഉറപ്പാക്കൽ, മലിനീകരണ നിയന്ത്രണം, പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം എന്നിവയെക്കുറിച്ചുള്ള പഠനങ്ങൾക്കാണ് മുൻഗണന നൽകുന്നത്.
അവസാന തീയതി: പ്രൊജക്ട് നിർദ്ദേശങ്ങൾ നിശ്ചിത മാതൃകയിൽ 2026 ജൂലൈ 15-ന് മുൻപായി ലഭിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: അപേക്ഷാ ഫോമും വിശദമായ മാർഗ്ഗനിർദ്ദേശങ്ങളും വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.envt.kerala.gov.in) ലഭ്യമാണ്.
താൽപ്പര്യമുള്ളവർ പ്രൊജക്ട് നിർദ്ദേശങ്ങൾ അടങ്ങിയ കവറിന് മുകളിൽ 'Project Proposals under the Plan Scheme: Environmental Research and Development' എന്ന് കൃത്യമായി രേഖപ്പെടുത്തി ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് എൻവയോൺമെന്റ് & ക്ലൈമറ്റ് ചേഞ്ച്, തമ്പാനൂർ, തിരുവനന്തപുരം എന്ന വിലാസത്തിൽ അയക്കേണ്ടതാണ്.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Kerala Invites Climate Change Research Project Proposals for 2026-27
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




