
ബിരുദമുണ്ടോ?,മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് അപേക്ഷിക്കാം
ഹെൽത്ത് കെയർ മാനേജ്മെന്റ്, ഫിനാൻസ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്,നിയമം, സുരക്ഷാ എന്നീ മേഖലകളിലാണ് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്.

ലോകത്തെമ്പാടും വളർച്ചയുടെ പാതയിലാണ് ആരോഗ്യ മേഖല. പ്രാദേശികതലത്തിലെ മുതൽ മുടക്കിൽ ആരംഭിക്കുന്ന ചെറുകിട ആശുപത്രികൾ മുതൽ വൻകിട സ്ഥാപനങ്ങൾ നടത്തുന്ന ആശുപത്രികൾ വരെ ചികിത്സാരംഗത്തെ നൂതന പ്രവണതകൾക്കൊപ്പം ഏറ്റവും പ്രധാനമായി ശ്രദ്ധചെലുത്തുന്ന ഒന്നാണ് ഭരണനിർവ്വഹണം. അതിന് വ്യക്തികളെ പ്രാപ്തമാക്കുന്നതിന് രൂപകൽപ്പന ചെയ്തിട്ടുള്ള ഉപരിപഠന കോഴ്സാണ് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ.
മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ( എം എച്ച് എ) കോഴ്സ് പഠിക്കാൻ താൽപ്പര്യമുള്ളവർക്ക് ഇപ്പോൾ അപേക്ഷിക്കാം. എൽ ബി എസ് ഇതിനായുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ബിരുദമുള്ളവർക്ക് ഈ കോഴ്സിന് ചേരാനാകും. സെപ്റ്റംബർ പത്ത് വരെ ഓൺലൈനായി അപേക്ഷിക്കാം.
നേരത്തെ പ്രഖ്യാപിച്ചിരുന്ന തീയതിയിൽ നിന്നും ഇപ്പോൾ അപേക്ഷ തീയതി സെപ്റ്റംബർ 10 വരെ നീട്ടിയതാണ്.
WHAT TO READ NEXT
മെഡിക്കൽ പി ജി; 1581 സീറ്റുകളിലെ പ്രവേശനത്തിന് സമയമായി
ഹെൽത്ത് കെയർ മാനേജ്മെന്റ്, ഫിനാൻസ് മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്,നിയമം, സുരക്ഷാ എന്നീ മേഖലകളിലാണ് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സ് പ്രധാനമായും ശ്രദ്ധ ചെലുത്തുന്നത്.
രണ്ട് വർഷമാണ് കോഴ്സ് കാലാവധി. എന്തെങ്കിലും കാരണത്താൽ രണ്ട് വർഷത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞില്ലെങ്കിൽ കോഴ്സിന് ചേരുന്നവർ നാലുവർഷത്തിനകം ഇത് പൂർത്തിയാക്കണം.
അപേക്ഷകർക്ക് ഉയർന്ന പ്രായ പരിധിയില്ല.
WHAT TO READ NEXT
ഇന്റലിജൻസ് ബ്യൂറോയിൽ പത്താം ക്ലാസുകാർക്ക് അവസരം; കേരളത്തിലും ഒഴിവ്
മെഡിക്കൽ ബിരുദം ( എം ബി ബി എസ്, ബി ഡി എസ്, ബി എ എം എസ്, ബി എച്ച് എം എസ്, ബി യു എം എസ് കോഴ്സുകൾ) ബി എസ് സി നഴ്സിങ്, ബി എസ് സി അലൈഡ് ഹെൽത്ത് സയൻസ് ബിരുദമുള്ളവർ. എൻജിനിയറിങ്, ലോ, മാനേജ്മെന്റ്, സയൻസ്, ആർട്സ്, കൊമേഴ്സ് എന്നിവയിലേതെങ്കിലും വിഷയങ്ങളിൽ ബിരുദമുള്ളവർക്ക് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ കോഴ്സിന് അപേക്ഷിക്കാം.
മെഡിക്കൽ സയൻസ് കോഴ്സുകൾക്ക് കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരം ഉണ്ടാകണം. എൻജിനിയറിങ് പോലുള്ള കോഴ്സുകൾ അതത് കൗൺസിലുകൾ അംഗീകരിച്ചതായിരിക്കണം. മറ്റ് ബിരുദ കോഴ്സുകൾ അംഗീകൃത സർവകലാശാലകളിൽ നിന്നുള്ളതാകണം.
അപേക്ഷകർ ബിരുദത്തിന് 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. പട്ടികജാതി,പട്ടികവർഗ, എസ് ഇ ബി സി വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 45 ശതമാനം മാർക്ക് ആവശ്യമാണ്. എന്നാൽ, ഏതെങ്കിലും കോഴ്സിന് ജയിക്കാനുള്ള യോഗ്യത 50 ശതമാനം മാർക്കാണെങ്കിൽ ഈ ഇളവ് ലഭിക്കുന്നതല്ല.
അപേക്ഷാ ഫീസ് പൊതുവിഭാഗത്തിന് 1,200 രൂപയാണ്. പട്ടിക വിഭാഗത്തിൽപ്പെട്ടവർക്ക് 600 രൂപയാണ് ഫീസ്.
ഏകജാലക സംവിധാനം വഴി എൽ ബി എസ് ആണ് പ്രവേശനം നടത്തുന്നത്. യോഗ്യത പരീക്ഷയുടെ മാർക്കും ഓപ്ഷനും പരിഗണിച്ചാണ് അപേക്ഷകർക്ക് പ്രവേശനം അനുവദിക്കുന്നത്. സ്വാശ്രയ കോളേജുകളിൽ ഉള്ള 50 ശതമാനം മെറിറ്റ് സീറ്റുകളും എൽ ബി എസ് വഴിയാകും പ്രവേശനം നടത്തുക. സ്വാശ്രയ കോളേജുകളിലെ മെറിറ്റ് സീറ്റുകളിൽ സംവരണ മാനദണ്ഡം പാലിച്ചായിരിക്കും പ്രവേശനം.
വിശദവിവരങ്ങൾക്ക്: https://lbscentre.in/masthospadmin2025/
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
Education News: The Master of Hospital Administration course focuses on the areas of healthcare management, finance management, human resource management, law, and security.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



