
ഐ.ഐ.ടി മദ്രാസിൽ പി.എച്ച്.ഡി പ്രവേശനം; 20 ഗവേഷണ മേഖലകളിലായി 500 ഒഴിവുകൾ
ആകെ 500 ഒഴിവുകളുണ്ട്. വിവിധ എഞ്ചിനീയറിങ് ശാഖകൾ , എന്റർപ്രണർഷിപ്പ്, ഓഷ്യൻ എഞ്ചിനീയറിങ്, ഫിസിക്സ്, ഇന്റർഡിസിപ്ലിനറി പ്രോഗ്രാമുകൾ എന്നിവയിലാണ് ഗവേഷണ അവസരങ്ങൾ.

ഐ.ഐ.ടി മദ്രാസ് 2027 ജനുവരി സെഷനിലേക്കുള്ള പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. റെഗുലർ, എക്സ്റ്റേണൽ, പാർട്ട് ടൈം വിഭാഗങ്ങളിലാണ് പ്രവേശനം. ആകെ 500 ഒഴിവുകളുണ്ട്. വിവിധ എഞ്ചിനീയറിങ് ശാഖകൾ , എന്റർപ്രണർഷിപ്പ്, ഓഷ്യൻ എഞ്ചിനീയറിങ്, ഫിസിക്സ്, ഇന്റർഡിസിപ്ലിനറി പ്രോഗ്രാമുകൾ എന്നിവയിലാണ് ഗവേഷണ അവസരങ്ങൾ. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 30.
WHAT TO READ NEXT

IIT Tirupati: 13 നോൺ ടീച്ചിംഗ് ഒഴിവുകൾ, ITI മുതൽ PhDവരെ യോഗ്യത !
വിഷയവും ഒഴിവുകളും
എയ്റോസ്പേസ് എഞ്ചിനീയറിങ് — 25
അപ്ലൈഡ് മെക്കാനിക്സ് ആൻഡ് ബയോമെഡിക്കൽ എഞ്ചിനീയറിങ് — 23
ബയോടെക്നോളജി — 22
സിവിൽ എഞ്ചിനീയറിങ് — 42
കെമിക്കൽ എഞ്ചിനീയറിങ് — 22
കംപ്യുട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ് — 21
കെമിസ്ട്രി — 22
എഞ്ചിനീയറിങ് ഡിസൈൻ — 12
ഇലക്ട്രിക്കൽ എഞ്ചിനീയറിങ് — 46
ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് — 25
മാത്തമാറ്റിക്സ് — 31
മെക്കാനിക്കൽ എഞ്ചിനീയറിങ് — 43
മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ് എഞ്ചിനീയറിങ് — 21
മാനേജ്മെന്റ് സ്റ്റഡീസ് — 16
ഓഷ്യൻ എഞ്ചിനീയറിങ് — 17
ഫിസിക്സ് — 36
മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി — 8
ഡാറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് — 13
സ്കൂൾ ഓഫ് ഇന്റർഡിസിപ്ലിനറി സ്റ്റഡീസ് — 25
IITM-Deakin Academy — 30
WHAT TO READ NEXT

കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
യോഗ്യത
സയൻസ് വിഭാഗങ്ങളിലെ പി.എച്ച്.ഡി പ്രവേശനത്തിന് ബന്ധപ്പെട്ട വിഷയത്തിൽ മികച്ച അക്കാദമിക് റെക്കോർഡോടെ മാസ്റ്റർ ബിരുദവും GATE, UGC-JRF/NET, CSIR-JRF, NBHM, INSPIRE, JEST തുടങ്ങിയ യോഗ്യതകളിൽ ആവശ്യമായതും ഉണ്ടായിരിക്കണം.
എഞ്ചിനീയറിങ് വിഭാഗങ്ങളിൽ എഞ്ചിനീയറിങ്/ടെക്നോളജിയിലെ മാസ്റ്റർ ബിരുദം, ബന്ധപ്പെട്ട റിസർച്ച് മാസ്റ്റർ ബിരുദം, അല്ലെങ്കിൽ അഞ്ച് വർഷത്തെ ഡ്യുവൽ ഡിഗ്രി/BS-MS യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
WHAT TO READ NEXT

കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരം; പ്ലസ് ടു യോഗ്യത, മികച്ച ശമ്പളം
ഹ്യൂമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, മാനേജ്മെന്റ് തുടങ്ങിയ വിഭാഗങ്ങൾക്ക് ബന്ധപ്പെട്ട വിഷയത്തിലെ മാസ്റ്റർ ബിരുദവും ആവശ്യമായ ദേശീയതല യോഗ്യതാ പരീക്ഷയും വേണം.
ചില വിഭാഗങ്ങളിൽ മികച്ച അക്കാദമിക് റെക്കോർഡുള്ള ബിരുദധാരികൾക്ക് ഡയറക്ട് പി.എച്ച്.ഡി പ്രവേശനത്തിനും അവസരമുണ്ട്.
ഓരോ ഗവേഷണ വിഭാഗത്തിന്റെയും വിശദമായ യോഗ്യതാ മാനദണ്ഡങ്ങൾ പ്രവേശന ബ്രോഷറിൽ പരിശോധിക്കണം
തിരഞ്ഞെടുപ്പ്
ഷോർട്ട്‌ലിസ്റ്റ് ചെയ്യുന്ന ഉദ്യോഗാർഥികളെ എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും അല്ലെങ്കിൽ അഭിമുഖത്തിനും വിളിക്കും. ഓരോ വിഭാഗത്തിന്റെയും തിരഞ്ഞെടുപ്പ് നടപടിക്രമം അതത് ഡിപ്പാർട്ട്മെന്റ് വെബ്സൈറ്റിൽ പരിശോധിക്കണം.
അപേക്ഷ സമർപ്പിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് ബ്രോഷർ സന്ദർശിക്കുക
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
IIT Madras has invited applications for PhD admission for the January 2027 session with 500 HTRA vacancies across various research areas.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






