
PSC: ഡിപ്ലോമ യോഗ്യതയുണ്ടോ? വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ആകാം
എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 05.

കേരള പബ്ലിക് സർവീസ് കമ്മിഷൻ (Kerala PSC) സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ നിയമനം നടത്താനുള്ള വിജ്ഞാപനം പുറത്തിറക്കി. വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II/ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II (ഇലക്ട്രിക്കൽ എഞ്ചിനീയറിങ്) തസ്തികയിൽ നിയമനം നടത്തുന്നു. 40 വയസ് വരെയുള്ളവർക്ക് അപേക്ഷിക്കാം. എഞ്ചിനീയറിങ് ഡിപ്ലോമ യോഗ്യതയുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അവസാന തീയതി ഓഗസ്റ്റ് 05.
വകുപ്പ് : സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്
ഉദ്യോഗപ്പേര് : വർക്ക്ഷോപ്പ് ഇൻസ്ട്രക്ടർ/ഡെമോൺസ്ട്രേറ്റർ/ഇൻസ്ട്രക്ടർ ഗ്രേഡ് II/ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് II ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്
ശമ്പളം : 41,300-87,000/-
ഒഴിവുകളുടെ എണ്ണം : പ്രതീക്ഷിത ഒഴിവുകൾ
WHAT TO READ NEXT

ഗുരുവായൂർ ദേവസ്വത്തിൽ എൽ.ഡി ക്ലർക്ക് ആകാം; പ്ലസ് ടു യോഗ്യത മതി
വിദ്യാഭ്യാസ യോഗ്യത
ബന്ധപ്പെട്ട ഇലക്ട്രിക്കൽ എഞ്ചിനീയറിങ്/ടെക്നോളജി വിഭാഗത്തിൽ സർക്കാർ അല്ലെങ്കിൽ സർവകലാശാല അംഗീകരിച്ച മൂന്നുവർഷ ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. സർക്കാർ അംഗീകരിച്ച തത്തുല്യ/ഉയർന്ന യോഗ്യതകളും പരിഗണിക്കും.
നിയമന രീതി
നേരിട്ടുള്ള നിയമനം
4% ഒഴിവുകൾ ഭിന്നശേഷി ഉദ്യോഗാർഥികൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
റാങ്ക് ലിസ്റ്റിന് കുറഞ്ഞത് ഒരു വർഷവും പരമാവധി മൂന്ന് വർഷവും പ്രാബല്യമുണ്ടാകും.
അപേക്ഷിക്കേണ്ട വിധം
ഉദ്യോഗാർഥികൾ കേരള PSC-യുടെ ഒറ്റത്തവണ രജിസ്ട്രേഷൻ (One Time Registration - OTR) സംവിധാനത്തിലൂടെ അപേക്ഷിക്കണം. ഇതിനകം രജിസ്റ്റർ ചെയ്തവർ അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് 'Apply Now' വഴി അപേക്ഷ സമർപ്പിക്കാം. അപേക്ഷാ ഫീസ് ഇല്ല.
അവസാന തീയതി
2026 ഓഗസ്റ്റ് 5 (ബുധനാഴ്ച) രാത്രി 12.00 മണി വരെ ഓൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Kerala PSC Announces Direct Recruitment for Workshop Instructor Posts in Technical Education Department
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








