
ഒരാഴ്ച കൂടി! 11,403 ബാങ്ക് ഒഴിവുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം, ബിരുദം മതി
ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിൽ 108 ഒഴിവുകളാണ് ഉള്ളത്.

പൊതുമേഖലാ ബാങ്കുകളിലെ കസ്റ്റമർ സർവീസ് അസോസിയേറ്റ് ( CSA) തസ്തികകളിലെ 11,403 ഒഴിവുകളിൽ അപേക്ഷ സമർപ്പിക്കാനുള്ള അവസരം ഒരാഴ്ച കൂടി നീട്ടി. ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കേരളത്തിൽ 108 ഒഴിവുകളാണ് ഉള്ളത്. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 28.
വിദ്യാഭ്യാസ യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം.
കംപ്യുട്ടർ പരിജ്ഞാനം നിർബന്ധം.
അപേക്ഷിക്കുന്ന സംസ്ഥാനത്തിന്റെ പ്രാദേശിക ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിയണം.
പ്രായപരിധി
20 മുതൽ 28 വയസ്സ് വരെ (2026 ഓഗസ്റ്റ് 1 അടിസ്ഥാനമാക്കി)
1998 ഓഗസ്റ്റ് 2-നും 2006 ഓഗസ്റ്റ് 1-നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം.
എസ്.സി./എസ്.ടി. വിഭാഗങ്ങൾക്ക് 5 വർഷവും ഒ.ബി.സി. വിഭാഗത്തിന് 3 വർഷവും ഉൾപ്പെടെ കേന്ദ്ര സർക്കാർ ചട്ടപ്രകാരമുള്ള വയസ്സിളവ് ലഭിക്കും.
WHAT TO READ NEXT

ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ ആകാം; 2482 ഒഴിവുകൾ !
ശമ്പളം
നിയമനം ലഭിക്കുന്നവർക്ക് 24,050 – 64,480 രൂപ എന്ന ശമ്പള സ്കെയിലിലാണ് നിയമനം ലഭിക്കുക.
അലവൻസുകളും മറ്റ് ആനുകൂല്യങ്ങളും ബാങ്ക് ചട്ടപ്രകാരം ലഭിക്കും.
അപേക്ഷാ ഫീസ്
എസ്.സി./എസ്.ടി./PwBD/ESM/DESM – 175 രൂപ
മറ്റെല്ലാ വിഭാഗങ്ങൾക്കും – 850 രൂപ
തെരഞ്ഞെടുപ്പ് പ്രക്രിയ
മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് പ്രക്രിയ നടക്കുന്നത്. ആദ്യം പ്രിലിമിനറി ഓൺലൈൻ പരീക്ഷ, തുടർന്ന് മെയിൻ ഓൺലൈൻ പരീക്ഷ, ഒടുവിൽ ലോക്കൽ ലാംഗ്വേജ് പ്രൊഫിഷ്യൻസി ടെസ്റ്റ് (LLPT) നടത്തും. കേരളത്തിൽ അപേക്ഷിക്കുന്നവർക്ക് മലയാള ഭാഷയിൽ പ്രാവീണ്യം നിർബന്ധമാണ്.
അപേക്ഷിക്കേണ്ട വിധം
ഐബിപിഎസിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് അപേക്ഷ സമർപ്പിക്കേണ്ടത്. രജിസ്ട്രേഷൻ, അപേക്ഷാ ഫീസ് അടയ്ക്കൽ, ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യൽ എന്നിവ ഓൺലൈനായി പൂർത്തിയാക്കണം.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

Nabfins Recruitment: 12-ാം ക്ലാസ് മതി, കേരളത്തിൽ നിയമനം
WHAT TO READ NEXT

സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ നിയമനം; ബിരുദധാരികൾക്ക് അവസരം
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
Bank Recruitment 11,403 Customer Service Associate Vacancies, Deadline Extended
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






