
എഞ്ചിനീയർ/ഓവർസിയർ (സിവിൽ) തസ്തികയിൽ 180 ഒഴിവുകളും കംപ്യുട്ടർ അസിസ്റ്റന്റ് തസ്തികയിൽ 20 ഒഴിവുകളുമാണുള്ളത്.

News Now
'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന് എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയർ /ഓവർസിയർ നിയമന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എഞ്ചിനീയർ/ഓവർസിയർ (സിവിൽ) തസ്തികയിൽ 180 ഒഴിവുകളും കംപ്യുട്ടർ അസിസ്റ്റന്റ് തസ്തികയിൽ 20 ഒഴിവുകളുമാണുള്ളത്. പട്ടികവർഗ വിഭാഗത്തിൽപ്പെട്ട യോഗ്യരായ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം.
കരിയർ വാർത്തകൾ ഉടൻ അറിയാൻ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ. ഇവിടെ ക്ലിക്ക് ചെയ്യുക https://chat.whatsapp.com/GQ0abkJF05lAfNnGmbVxsA
യോഗ്യത
എഞ്ചിനീയർ/ഓവർസിയർ (സിവിൽ): സിവിൽ എഞ്ചിനീയറിങ്ങിൽ ബി.ടെക്, ഡിപ്ലോമ അല്ലെങ്കിൽ ഐ.ടി.ഐ സർട്ടിഫിക്കറ്റ്.
കംപ്യുട്ടർ അസിസ്റ്റന്റ്: കംപ്യുട്ടർ സയൻസിൽ ബി.ടെക്, ബി.എസ്‌സി, ബി.സി.എ അല്ലെങ്കിൽ ഡിപ്ലോമ.
പ്രായപരിധി: 21 മുതൽ 45 വയസ് വരെ. 2026 ഒക്ടോബർ മാസത്തിൽ 21 വയസ് പൂർത്തിയായിരിക്കണം.
ഹോണറേറിയം: പ്രതിമാസം 18,000 രൂപ. നിയമന കാലാവധി ഒരു വർഷമാണ്. സേവനം തൃപ്തികരമാണെങ്കിൽ പരമാവധി ഒരു വർഷം കൂടി നീട്ടിനൽകാം. ഇത് പരിശീലന പദ്ധതിയുടെ ഭാഗമായ താൽക്കാലിക നിയമനമാണ്. സ്ഥിരനിയമനത്തിന് അർഹതയുണ്ടാകില്ല.
WHAT TO READ NEXT

പത്താം ക്ലാസ് കഴിഞ്ഞോ?, കോസ്റ്റ് ഗാർഡിൽ ജോലി നേടാം; 365 ഒഴിവുകൾ
പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള ഓഫീസുകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലുമാണ് നിയമനം.
ജില്ലാതലത്തിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. നിയമനം ലഭിക്കുന്നവർക്ക് ബന്ധപ്പെട്ട ജില്ലയിൽ എവിടെയും ജോലി ചെയ്യേണ്ടിവരും.
അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 19 വൈകിട്ട് 5 മണി.
WHAT TO READ NEXT

IOCL-ൽ 335 അപ്രന്റീസ് ഒഴിവുകൾ; നവംബർ 4 വരെ അപേക്ഷിക്കാം
അപേക്ഷിക്കേണ്ട വിധം: നിശ്ചിത മാതൃകയിലുള്ള അപേക്ഷയും ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ബന്ധപ്പെട്ട ജില്ലാ ട്രൈബൽ ഡെവലപ്‌മെന്റ് ഓഫീസ് അല്ലെങ്കിൽ ഐ.ടി.ഡി പ്രോജക്ട് ഓഫീസിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.stdd.kerala.gov.in സന്ദർശിക്കുക.
WHAT TO READ NEXT
ഹിന്ദുസ്ഥാൻ എയ്റോനാട്ടിക്സിൽ എഞ്ചിനീയർമാർക്ക് അവസരം; 150 ഒഴിവുകൾ
Summary
Kerala STDD Invites Applications for 200 Accredited Engineer and Computer Assistant Posts.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





