
കെഎസ്ഇബിയിൽ പ്രോഗ്രാമർ തസ്തികയിൽ ഒഴിവുകൾ, ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം
നിർദ്ദിഷ്ട വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമോ എം എസ് സി, എംസിഎ എന്നീ യോഗ്യതകളോ ഉള്ളവർക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡി(കെഎസ്ഇബി-KSEB)ൽ പ്രോഗ്രാമർ തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. നിർദ്ദിഷ്ട വിഷയങ്ങളിൽ എൻജിനീയറിങ് ബിരുദമോ എം എസ് സി, എംസിഎ എന്നീ യോഗ്യതകളും നിശ്ചിത കാലത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം.
കെഎസ്ഇബിയുടെ ഇ-ഗവേണൻസ്, ഐടിവിഭാഗങ്ങളിലേക്ക് ഒഴിവുള്ള തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യതയും താൽപ്പര്യവുമുള്ള ഉദ്യോഗാർത്ഥികൾക്ക് ഏപ്രിൽ ഒന്ന് വരെ ഈ തസ്തികകളിൽ അപേക്ഷിക്കാം. നിലവിൽ ഒമ്പത് ഒഴിവുകളാണ് നാല് വിഭാഗങ്ങളിലായി ഉള്ളത്.
യോഗ്യത
കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്നിവയിലേതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കോടെ ബിടെക്/ ബിഇ
അല്ലെങ്കിൽ
അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നോ സ്ഥാപനങ്ങളിൽ നിന്നോ 60 ശതമാനം മാർക്കോടെ എംഎസ് സി കമ്പ്യൂട്ടർ സയൻസ്/എംസിഎ
പ്രവൃത്തി പരിചയത്തെ അടിസ്ഥാനമാക്കി തസ്തികയിലെ ഒഴിവുകൾ, ശമ്പളം
ആകെ ഒഴിവുകൾ ഒമ്പത്
ഒരുവർഷം പ്രവൃത്തി പരിചയമുള്ള പ്രോഗ്രാമർ -രണ്ട് ഒഴിവ്
ശമ്പളം 35000 സമാഹൃതം
മൂന്ന് വർഷം പ്രവൃത്തി പരിചയമുള്ള പ്രോഗ്രമർ- നാല് ഒഴിവ്
ശമ്പളം 60,000 സമാഹൃതം
അഞ്ച് വർഷം പ്രവൃത്തി പരിചയമുള്ള പ്രോഗ്രമർ- ഒരു ഒഴിവ്
ശമ്പളം 80000 സമാഹൃതം
മൊബൈൽ ആപ്ലിക്കേഷൻ ഡെവല്പമെന്റിൽ മൂന്ന് വർഷം പ്രവൃത്തിപരിചയമുള്ള പ്രോഗ്രാമർ - രണ്ട് ഒഴിവ്
ശമ്പളം 60,000 സമാഹൃതം
മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി എല്ലാ തസ്തികയിലും 10 ശതമാനം വാർഷിക ഇൻക്രിമെന്റ് ഉണ്ടാകും.
WHAT TO READ NEXT
ജെഡിസിക്ക് ചേരാം,യോഗ്യത പത്താംക്ലാസ്; ഏപ്രിൽ 18 വരെ അപേക്ഷിക്കാം
പ്രായം, നിയമന രീതി, തെരഞ്ഞെടുക്കൽ രീതി എന്നിവ
പ്രായം 18-35 (26-02-2026 അടിസ്ഥാനമാക്കി)
നിയമന രീതി കരാർ (ആദ്യഘട്ടമായി ആറ് മാസത്തേക്ക് ആയിരിക്കും പിന്നീട് ആവശ്യാനുസരണം നീട്ടും)
തെരഞ്ഞെടുക്കൽ രീതി
എഴുത്തുപരീക്ഷ, പ്രാക്ടിക്കൽ, അഭിമുഖം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും നിയമനം.
ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ ഒന്ന് (01-04-2026)
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തു സൈറ്റിൽ പ്രവേശിക്കുമ്പോൾ വിശദാംശങ്ങൾ വായിക്കാൻ സാധിക്കും. അതിന് താഴെ വലത് വശത്ത് കാണുന്ന എഗ്രീ ആൻഡ് കണ്ടിന്യൂ എന്നതിൽ ക്ലിക്ക് ചെയ്യുമ്പോൾ രജിസ്റ്റർ ചെയ്യാനുള്ള വിൻഡോ ലഭിക്കും. അതിൽ രജിസ്റ്റർ ചെയ്ത ശേഷം അപേക്ഷിക്കാം.
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്

ഉറക്കം മുതൽ ഹൃദയാരോഗ്യം വരെ; ഗുണങ്ങൾ ഏറെയുള്ള 3 ഹെർബൽ ടീകൾ
Summary
Job Alert: Kerala State Electricity Board (KSEB) invites applications for the Programmer post. Eligible candidates can apply online until April 1, 2026. Check eligibility, details, and how to apply.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



