എം ജി സർവകലാശാലയിൽ ഒഴിവ്, സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തിക; നിയമനം അഭിമുഖത്തിലൂടെ

എംജി സർവകലാശാല അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലുള്ള വൈസ് ചാൻസലറുടെ ചേംബറിൽ മെയ് 19 (ചൊവ്വ) നാണ് അഭിമുഖം നടക്കുന്നത്.

mgu jobs 2026
MG University Invites Applications for Senior Software Developer Post.mgu Image
Edited by :JOICE MON D L
Last Updated :17 മേയ് 2026, 4:30 pm IST

മഹാത്മാ ഗാന്ധി സർവകലാശാലയിൽ സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. അഭിമുഖത്തിലൂടെയാണ് നിയമനം. ബന്ധപ്പെട്ട മേഖലയിൽ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. എംജി സർവകലാശാല അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലുള്ള വൈസ് ചാൻസലറുടെ ചേംബറിൽ മെയ് 19 (ചൊവ്വ) നാണ് അഭിമുഖം നടക്കുന്നത്.

ഒഴിവുകൾ

  • തസ്തിക: സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ

  • ഒഴിവുകൾ: 2

പ്രായപരിധി

  • 23 വയസിന് താഴെയാകരുത്

  • 45 വയസിന് മുകളിലാകരുത് (01.01.2026 പ്രകാരം)

  • SC/ST/OBC ഉദ്യോഗാർത്ഥികൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

  • സർവകലാശാലകളിൽ ജോലി ചെയ്തു പരിചയമുള്ളവർക്ക് പരമാവധി 5 വർഷം വരെ പ്രായ ഇളവും ലഭിക്കും.

വിദ്യാഭ്യാസ യോഗ്യത

താഴെപ്പറയുന്ന വിഷയങ്ങളിൽ ബിരുദം / ബിരുദാനന്തര ബിരുദം / ഡിപ്ലോമ ഉണ്ടായിരിക്കണം:

  • ഇൻഫർമേഷൻ ടെക്നോളജി

  • കംപ്യുട്ടർ സയൻസ്

  • കംപ്യുട്ടർ ആപ്ലിക്കേഷൻസ്

  • കംപ്യുട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജിയിൽ ബി.ഇ / ബി.ടെക്

  • കംപ്യുട്ടർ സയൻസ് / കംപ്യുട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ

പ്രവൃത്തി പരിചയം

  • പി.എച്ച്.പി അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷൻ ഡെവലപ്മെന്റിൽ കുറഞ്ഞത് 4 വർഷത്തെ പരിചയം.

  • പ്രവൃത്തി പരിചയം മാനദണ്ഡത്തിൽ ഇളവ് ലഭിക്കാം.

ശമ്പളം

  • പ്രതിമാസം 30,000 രൂപ

നിയമന കാലാവധി

  • 1 വർഷം

താൽപര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ, പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഇന്റർവ്യൂവിന് ഹാജരാകണം. കൂടാതെ, രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ (Self-attested copies) സഹിതം ഒരു ബയോഡാറ്റയും അഭിമുഖ സമയത്ത് സമർപ്പിക്കണം.

സർട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഉദ്യോഗാർത്ഥികൾ രാവിലെ 10 മണിക്ക് മഹാത്മാ ഗാന്ധി സർവകലാശാല അഡ്മിനിസ്ട്രേഷൻ ബ്ലോക്കിലെ Ad. A IV സെക്ഷനിൽ റിപ്പോർട്ട് ചെയ്യണം.

News Now

Summary

MG University Invites Applications for Senior Software Developer Post.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics