
കേന്ദ്ര സർക്കാർ ജോലി ആണോ സ്വപ്‍നം? 12,256 ഒഴിവുകൾ, ഡിഗ്രി യോഗ്യത; റെയിൽവേ മുതൽ ഓഫ് ഇൻകം ടാക്സിൽ വരെ അവസരം
ബിരുദം യോഗ്യതയുള്ളവർക്ക് ഒരു കേന്ദ്ര സർക്കാർ ജോലി നേടാനുള്ള മികച്ച അവസരമാണിത്. അപേക്ഷകൾ ജൂൺ 22 വരെ സമർപ്പിക്കാം.

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 2026 ലെ സിജിഎൽ(CGL) പരീക്ഷയ്ക്കായുള്ള വിജ്ഞാപനം പുറത്തിറക്കി. വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ഏകദേശം 12,256 ഒഴിവുകളാണ് ഉള്ളത്. ഗ്രൂപ്പ് ബി ,ഗ്രൂപ്പ് സി തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. ബിരുദം യോഗ്യതയുള്ളവർക്ക് ഒരു കേന്ദ്ര സർക്കാർ ജോലി നേടാനുള്ള മികച്ച അവസരമാണിത്. അപേക്ഷകൾ ജൂൺ 22 വരെ സമർപ്പിക്കാം.
WHAT TO READ NEXT

ESIC: പ്രൊഫസർ തസ്തികയിൽ നിയമനം,118 ഒഴിവുകൾ, 1.20 ലക്ഷം ശമ്പളം
പ്രധാന തസ്തികകൾ
പേ ലെവൽ-7 & 8: അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസർ, അസിസ്റ്റന്റ് സെക്ഷൻ ഓഫീസർ (CSS, റെയിൽവേ, വിദേശകാര്യ മന്ത്രാലയം, ഇന്റലിജൻസ് ബ്യൂറോ), ഇൻസ്പെക്ടർ ഓഫ് ഇൻകം ടാക്സ്, സെൻട്രൽ എക്സൈസ് ഇൻസ്പെക്ടർ, സബ് ഇൻസ്പെക്ടർ (CBI) തുടങ്ങിയവ.
പേ ലെവൽ-6: സബ് ഇൻസ്പെക്ടർ (NIA), ജൂനിയർ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസർ തുടങ്ങിയവ.
പേ ലെവൽ-4 & 5: ഓഡിറ്റർ, അക്കൗണ്ടന്റ്, ടാക്സ് അസിസ്റ്റന്റ്, പോസ്റ്റൽ അസിസ്റ്റന്റ് തുടങ്ങിയവ.
WHAT TO READ NEXT

ഡിഗ്രിയുണ്ടോ?, മുൻ പരിചയം വേണ്ട; കോഴിക്കോട് എയർപോർട്ടിൽ ജോലി
യോഗ്യതകൾ
മിക്ക തസ്തികൾക്കും അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആവശ്യമാണ്.
അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
എന്നാൽ 2026 ആഗസ്റ്റ് 1-നകം യോഗ്യത നേടിയിരിക്കണം
ചില തസ്തികകൾക്ക് പ്ലസ് ടു യോഗ്യത മതി
ജനറൽ വിഭാഗത്തിൽ പ്രായപരിധി 18-27, 20-30, 18-30 വയസ്സ് എന്നിങ്ങനെയാണ്
സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയ
SSC CGL 2026 പരീക്ഷ രണ്ട് ഘട്ടങ്ങളായാണ് നടക്കുക. കമ്പ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് രീതിയിലാണ് ഇരു പരീക്ഷകളും നടക്കുന്നത്.
ആദ്യ ഘട്ടം
റീസണിംഗ്, ജനറൽ അവയർനെസ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളാണ് ആദ്യ ഘട്ട പരീക്ഷയിൽ ഉൾപ്പെട്ടിട്ടുള്ളത്.
ആകെ 100 ചോദ്യങ്ങളാണ് ഉണ്ടാകുക. 200 മാർക്കിനാണ് പരീക്ഷ.
ഓരോ തെറ്റായ ഉത്തരത്തിനും 0.50 നെഗറ്റീവ് മാർക്ക്ഉണ്ടായിരിക്കും.
ഒരു മണിക്കൂർ ആണ് പരീക്ഷയുടെ സമയം.
WHAT TO READ NEXT

ബാങ്ക് ഓഫ് ബറോഡയിൽ 5000 ഒഴിവ്; കേരളത്തിലും അവസരം, അവസാന തീയതി ജൂൺ 8
രണ്ടാം ഘട്ടം
പ്രധാനമായും മാത്തമാറ്റിക്കൽ എബിലിറ്റി, റീസണിംഗ് ആൻഡ് ജനറൽ ഇന്റലിജൻസ്, ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് കോംപ്രഹെൻഷൻ, കൂടാതെ കംപ്യൂട്ടർ നോളജ് / സ്റ്റാറ്റിസ്റ്റിക്സ് (പോസ്റ്റിനെ ആശ്രയിച്ച്) എന്നീ വിഷയങ്ങളാണ് ഉൾപ്പെടുന്നത്.
പല പേപ്പറുകളായാണ് രണ്ടാം ഘട്ടം പരീക്ഷ നടക്കുന്നത്.
ഓരോ പേപ്പറിലും 100 മുതൽ 150 ചോദ്യങ്ങൾ വരെ ഉണ്ടാകാം.
മാർക്ക് സിസ്റ്റം സെക്ഷൻ അനുസരിച്ച് വ്യത്യാസപ്പെടുന്നു.
സാധാരണയായി ഓരോ തെറ്റായ ഉത്തരത്തിനും 0.25 അല്ലെങ്കിൽ 0.50 നെഗറ്റീവ് മാർക്കിംഗ് ഉണ്ടായിരിക്കും.
പരീക്ഷ സമയം ഓരോ പേപ്പറിനും ഏകദേശം 1 മണിക്കൂർ മുതൽ 2 മണിക്കൂർ വരെ ആയിരിക്കും, സെക്ഷൻ അനുസരിച്ച് വ്യത്യാസം വരും.
കേരളത്തിൽ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, കണ്ണൂർ തുടങ്ങിയ കേന്ദ്രങ്ങളിലായിരിക്കും പരീക്ഷ നടക്കുക. അപേക്ഷകൾ SSCയുടെ ഔദ്യോഗിക വെബ്സൈറ്റായ SSC Official Website വഴി സമർപ്പിക്കാം. ഉദ്യോഗാർത്ഥികൾ അപേക്ഷ നൽകുന്നതിന് മുമ്പ് ഔദ്യോഗിക വിജ്ഞാപനം പൂർണമായി വായിച്ച് യോഗ്യതയും മാനദണ്ഡങ്ങളും ഉറപ്പാക്കണമെന്ന് കമ്മീഷൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
SSC CGL 12,000+ Vacancies 2026 Notification Out, Apply Now for Group B & C Posts
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

സിസിടിവി ദൃശ്യങ്ങൾ 18 മാസങ്ങൾ സൂക്ഷിക്കണമെന്നാണ് നിയമം

'ഉത്കണ്ഠയ്ക്കുള്ള മരുന്നുകള്‍ വീണ്ടും കഴിച്ചു തുടങ്ങി, ഏറ്റവും ബുദ്ധിമുട്ടേറിയ ആഴ്ചകള്‍'; കുറിപ്പുമായി അഞ്ജു ജോസഫ്





