നാഷണൽ ആയുഷ് മിഷനിൽ ജോലി നേടാം; ആയുർവേദ തെറാപ്പിസ്റ്റുകൾക്ക് അവസരം, അവസാന തീയതി മെയ് 22

അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 22.

NAM Kerala Ayurveda Therapist
NAM Kerala Ayurveda Therapist Recruitment Open Applications Invited Last Date May 22.file
Edited by :JOICE MON D L
Last Updated :18 മേയ് 2026, 2:44 pm IST

നാഷണൽ ആയുഷ് മിഷൻ (NAM Kerala) ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നു. ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പൂർത്തിയാക്കിവർക്ക് അപേക്ഷിക്കാം. അപേക്ഷകരുടെ പരമാവധി പ്രായപരിധി 40 വയസാണ്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി മെയ് 22.

ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ പുരുഷൻമാർക്കും സ്ത്രീകൾക്കും അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം നടത്തുക. കേരള സർക്കാരിന്റെ DAME അംഗീകൃത ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയവർക്കും NARIP ചെറുതുരുത്തിയിൽ നിന്ന് ഒരു വർഷ ആയുർവേദ തെറാപ്പിസ്റ്റ് കോഴ്സ് പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം.

അപേക്ഷകരുടെ പരമാവധി പ്രായം 40 വയസ് ആണ്. 60 വയസിന് താഴെയുള്ള വിരമിച്ച ആയുർവേദ തെറാപ്പിസ്റ്റുകൾക്കും അപേക്ഷിക്കാം. നിയമനം ലഭിക്കുന്നവർക്ക് 14,700 രൂപ ശമ്പളമായി ലഭിക്കും. അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. 20 പേരിൽ കൂടുതൽ ആണെങ്കിൽ എഴുത്ത് പരീക്ഷ ഉണ്ടാകും.

പൂരിപ്പിച്ച അപേക്ഷകൾ നേരിട്ടോ തപാൽ മാർഗ്ഗമോ 22/05/2026 വൈകുന്നേരം 5 മണിക്ക് മുൻപായി താഴെ പറയുന്ന വിലാസത്തിൽ എത്തിക്കുക.

അപേക്ഷ അയക്കേണ്ട വിലാസം: The District Programme Manager, District Programme Management and Supporting Unit, National AYUSH Mission, Orikompil Building 2nd Floor, Melevettipuram, Pathanamthitta - 689645.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

NAM Kerala Ayurveda Therapist Recruitment Open Applications Invited Last Date May 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates