
എം.വി.ആർ ആയുർവേദ കോളജ്: ബി.എസ്‌സി നഴ്‌സിങ്, ബി.ഫാം കോഴ്സുകൾ; സെപ്റ്റംബർ 12 വരെ അപേക്ഷിക്കാം
കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരമുള്ള കോഴ്സുകളാണ് ഇവ. പ്ലസ് 2 യോഗ്യതയുള്ളവർക്ക്ക് അപേക്ഷിക്കാം.

കണ്ണൂർ പറശ്ശിനിക്കടവിലെ എം.വി.ആർ ആയുർവേദ മെഡിക്കൽ കോളജിൽ 2026-27 അധ്യയന വർഷത്തെ ബി.എസ്‌സി നഴ്‌സിങ് (ആയുർവേദം), ബി.ഫാം (ആയുർവേദം) കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കേരള ആരോഗ്യ സർവകലാശാലയുടെ അംഗീകാരമുള്ള കോഴ്സുകളാണ് ഇവ. പ്ലസ് 2 യോഗ്യതയുള്ളവർക്ക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 12.
ബി.എസ്‌സി നഴ്‌സിങ് (ആയുർവേദം)
ആയുർവേദ ചികിത്സാ രീതികൾക്കൊപ്പം നഴ്‌സിങ്, രോഗീപരിചരണം, ക്ലിനിക്കൽ പരിശീലനം തുടങ്ങിയവയിൽ പരിശീലനം നൽകുന്ന നാല് വർഷത്തെ ബിരുദ കോഴ്‌സാണിത്. ആയുർവേദ ആശുപത്രികളിലും ക്ലിനിക്കൽ മേഖലയിലും നഴ്‌സിങ് സേവനം നൽകാൻ ആവശ്യമായ പ്രായോഗിക പരിജ്ഞാനം നേടാൻ കോഴ്‌സ് സഹായിക്കും.
ബി.ഫാം (ആയുർവേദം)
ആയുർവേദ മരുന്നുകളുടെ നിർമ്മാണം, ഔഷധസസ്യങ്ങൾ, ഫോർമുലേഷൻ, ഗുണനിലവാര പരിശോധന, ഫാർമസി പ്രാക്ടീസ് തുടങ്ങിയ മേഖലകൾക്ക് പ്രാധാന്യം നൽകുന്ന നാല് വർഷത്തെ കോഴ്‌സാണിത്. ആയുർവേദ ഫാർമസി, മരുന്ന് നിർമാണം, ക്വാളിറ്റി കൺട്രോൾ, ഗവേഷണം തുടങ്ങിയ മേഖലകളിൽ കരിയർ സാധ്യതകൾ ഉള്ള കോഴ്സ് ആണിത്.
ആർക്കെല്ലാം അപേക്ഷിക്കാം?
പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ പരീക്ഷയിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുള്ള വിദ്യാർഥികൾക്ക് അപേക്ഷിക്കാം. പ്രവേശനത്തിനുള്ള വിശദമായ വിദ്യാഭ്യാസ യോഗ്യത, മാർക്ക്, സംവരണം തുടങ്ങിയവ ഔദ്യോഗിക പ്രോസ്പെക്ടസിൽ നൽകിയിട്ടുണ്ട്.
എങ്ങനെ അപേക്ഷിക്കാം?
പ്രവേശനത്തിനുള്ള അപേക്ഷ LBS Centre for Science and Technologyയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് സമർപ്പിക്കേണ്ടത്. ഓൺലൈനായി ഫീസ് അടയ്ക്കാം. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യുന്ന ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയും ഫീസ് അടയ്ക്കാനുള്ള സൗകര്യമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്: 0471-2560361, 2560362, 2560363, 2560364.
വെബ്സൈറ്റ്:
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
MVR Ayurveda Medical College Invites Applications for BSc Nursing, BPharm Courses
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates









