പ്ലംബർ മുതൽ ഹിന്ദി ട്രാന്‍സ്‌ലേറ്റർ വരെ ഒഴിവുകൾ, കേന്ദ്ര സർക്കാരിൽ ജോലി നേടാം; നിയമനം കേരളത്തിൽ

പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 10.

NCESS Recruitment
NCESS Recruitment 2026 25 Vacancies from Hindi Translator to Multi Tasking Staff Apply by April 10file
Edited by :JOICE MON D L
Last Updated :30 മാർച്ച് 2026, 4:40 pm IST

തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (NCESS) വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. ഹിന്ദി ട്രാന്‍സ്‌ലേറ്റർ മുതൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് വരെ 25 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ളവർക്ക് ആണ് അവസരം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഏപ്രിൽ 10.

തസ്തികയും ഒഴിവുകളുടെ എണ്ണവും

  • ഹിന്ദി ട്രാന്‍സ്‌ലേറ്റർ – 1 ഒഴിവ്

  • പ്രൊജക്ട് അസോസിയേറ്റ് II – 5

  • പ്രൊജക്ട് അസോസിയേറ്റ് I – 2

  • ടെക്‌നിക്കൽ അസിസ്റ്റന്റ് – 3

  • ഫീൽഡ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) – 1

  • സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് – 11

  • പ്ലംബർ – 1

  • മൾട്ടി ടാസ്കിങ് സ്റ്റാഫ് (ഓൺ കോൺട്രാക്റ്റ്) – 1

യോഗ്യതാ മാനദണ്ഡങ്ങൾ:

  • ഹിന്ദി ട്രാന്‍സ്‌ലേറ്റർ: ഹിന്ദിയിൽ മാസ്റ്റേഴ്സ് ഡിഗ്രി, ഹിന്ദി-ഇംഗ്ലീഷ് ട്രാന്‍സ്‌ലേഷൻ ഡിപ്ലോമ, രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.

  • പ്രൊജക്ട് അസോസിയേറ്റ് II: സിഎ/സി എം എ (Inter), എം.കോം, എംബിഎ (Finance) ഒപ്പം ഫിനാൻസ് & അക്കൗണ്ട്സ് വിഭാഗത്തിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ പിജി/എം ബി എ ഒപ്പം അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം.

  • പ്രൊജക്ട് അസോസിയേറ്റ് I: പി ജി കൊമേഴ്സ്, ഫിനാൻസ് & അക്കൗണ്ട്സ് വിഭാഗത്തിൽ ഒരു വർഷത്തെ പരിചയം, കമ്പ്യൂട്ടറിൽ പരിജ്ഞാനം.

  • ടെക്‌നിക്കൽ അസിസ്റ്റന്റ്: ഏതെങ്കിലും വിഷയത്തിൽ പി ജി / ബിഎസ്‌സി / കമ്പ്യൂട്ടർ സയൻസിൽ ബിരുദം അല്ലെങ്കിൽ 3 വർഷം ഡിപ്ലോമ. ഒപ്പം അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം.

  • ഫീൽഡ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ): ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ 3 വർഷം ഡിപ്ലോമ, 2 വർഷത്തെ പ്രവൃത്തി പരിചയം.

  • സയന്റിഫിക് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ്: ബിരുദം, 2 വർഷം അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ പ്രവൃത്തി പരിചയം., കമ്പ്യൂട്ടർ അടിസ്ഥാന പരിജ്ഞാനം.

  • പ്ലംബർ: ഐ ടി ഐ പ്ലംബിങ്, 2 വർഷത്തെ പ്രവൃത്തി പരിചയം.

  • മൾട്ടി ടാസ്കിങ് സ്റ്റാഫ്: പത്താം ക്ലാസ് പാസായിരിക്കണം.

നിയമനം ലഭിക്കുന്നവർക്ക് 15000 മുതൽ 28000 രൂപ വരെ തുടക്കത്തിൽ ശമ്പളം ലഭിക്കും. 18 മുതൽ 50 വയസ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. അഭിമുഖം, എഴുത്തുപരീക്ഷ / സ്കിൽ ടെസ്റ്റ് അടിസ്ഥാനത്തിലാണ് നിയമനം. കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

NCESS Recruitment 2026 25 Vacancies from Hindi Translator to Multi Tasking Staff Apply by April 10.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates