
നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിൽ സയന്റിസ്റ്റ് തസ്തികയിൽ 243 ഒഴിവുകൾ, ഏപ്രിൽ 24 വരെ അപേക്ഷിക്കാം
കമ്പ്യൂട്ടർ സയൻസസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഡേറ്റ സയൻസ് ആൻഡ് എഐ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്

നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററി (എൻഐസി-NIC)ൽ സയന്റിസ്റ്റ്-ബി തസ്തികയിലെ ഒഴിവുകൾ നികത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന് കീഴിൽ വരുന് സ്ഥാപനമാണ് ഇത്.
കമ്പ്യൂട്ടർ സയൻസസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഡേറ്റ സയൻസ് ആൻഡ് എഐ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. ഈ വിഭാഗങ്ങളിലെല്ലാമായി ആകെ 243 ഒഴിവുകളാണ് ഉള്ളത്.
നിർദ്ദിഷ്ട വിദ്യാഭ്യാസ യോഗ്യതയും ഗേറ്റ് സ്കോറും ഉള്ളവർക്ക് ഈ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കേണ്ട അവസാന ദിവസം ഏപ്രിൽ 24 ആണ്.
ഇൻഫോർമാറ്റിക്സ്, ഇ-ഗവേണൻസ് മേഖലകളിൽ സർക്കാർ ജോലിയിൽ താൽപ്പര്യമുള്ള എൻജിനീയറിങ്, ബിരുദാനന്തരബിരദം ഉള്ളവർക്ക് മികച്ച അവസരമാണ് ഇത്.
തസ്തികയുടെ പേര് സയന്റിസ്റ്റ്-ബി
ആകെ ഒഴിവുകൾ 243
വിഭാഗവും ഒഴിവുകളുടെ എണ്ണവും
കമ്പ്യൂട്ടർ സയൻസസ് ആൻഡ് ഐടി: 168
ഇലക്‌ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ: 25
ഡേറ്റ സയൻസ് ആൻഡ് എഐ: 50
വിഭാഗം, യോഗ്യത
കമ്പ്യൂട്ടർ സയൻസസ് ആൻഡ് ഐടി
യോഗ്യത :ബിഇ /ബിടെക് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസസ്, ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ നിർദ്ദിഷ്ട മേഖലകളിൽ എംഎസ്‌സിയോ എംസിഎയോ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
ഗേറ്റ് പേപ്പറും കോഡും : കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി (സിഎസ്)
ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ
യോഗ്യത : ബിഇ /ബിടെക് അല്ലെങ്കിൽ തത്തുല്യം.
ഗേറ്റ് പേപ്പറും കോഡും : ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് (ഇ.സി)
ഡേറ്റ സയൻസ്, എഐ
യോഗ്യത : ബിഇ /ബിടെക് അല്ലെങ്കിൽ അല്ലെങ്കിൽ നിർദ്ദിഷ്ട മേഖലയിൽ തത്തുല്യം.
ഗേറ്റ് പേപ്പറും കോഡും : ഡേറ്റാ സയൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഡിഎ)
പ്രായപരിധി
സയന്റിസ്റ്റ്-ബി തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥിയുടെ ഉയർന്ന പ്രായപരിധി 30 വയസ്സാണ്. എന്നിരുന്നാലും, അർഹതയുള്ള ഉദ്യോഗാർത്ഥികൾക്ക് മാനദണ്ഡപ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
യോഗ്യത, പ്രായം എന്നിവ കണക്കാക്കുന്നത് 2026 മാർച്ച് 31 എന്ന തീയതി അടിസ്ഥാനമാക്കിയായിരിക്കും.
അപേക്ഷാ ഫീസ്
ജനറൽ / ഒബിസി (എൻസിഎൽ) / ഇഡബ്ല്യുഎസ്: 800 രൂപ
എസ്‌സി / എസ്ടി / പിഡബ്ല്യുബിഡി / സ്ത്രീകൾ എന്നിവർ അപേക്ഷാ ഫീസ് ഒടുക്കേണ്ടതില്ല.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 24 വൈകുന്നേരം 5:30 വരെ
News Now
പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

യാത്രാനിരക്കില്‍ പതിനായിരം രൂപ വരെ വര്‍ധന; ടിക്കറ്റ് ചാര്‍ജ് കുത്തനെ കൂട്ടി ഇന്‍ഡിഗോ

Summary
Job Alert: National Informatics Centre (NIC) invites applications for 243 Scientist vacancies in 2026. Eligible candidates can apply online before April 24. Check eligibility, selection process, and details.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates





