നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിൽ അവസരം

സ്റ്റൈപ്പൻഡ് ആയി പ്രതിമാസം 12,000 മുതൽ 13,000 രൂപ വരെ ലഭിക്കും. ചെന്നൈഅല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ ഫീൽഡ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ ആകും പരിശീലനം.

NIOT Apprenticeship 2025
NIOT Chennai Apprenticeship 2025 Announced NIOT Chennai
Last Updated :6 October 2025, 6:39 pm IST
Edited by :JOICE MON D L

ചെന്നൈയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (NIOT)യിൽ അപ്രന്റീസ്ഷിപ്പ് ചെയ്യാൻ അവസരം. സമുദ്ര സാങ്കേതിക മേഖലയിലെ വിദഗ്ധരുടെ മാർഗ്ഗനിർദ്ദേശത്തിൽ പ്രവർത്തിക്കാനുമുള്ള ഒരു മികച്ച അവസരമാണിത്. ഒക്ടോബർ 27-ന് നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റിസ്, ഗ്രാജുവേറ്റ് (ഡിഗ്രി) അപ്രന്റിസ് എന്നി തസ്തികയിലാണ് ഒഴിവുകൾ ഉള്ളത്. 20ത്തിൽ അധികം ഒഴിവുകളാണ് ഉള്ളത്. സ്റ്റൈപ്പൻഡ് ആയി പ്രതിമാസം 12,000 മുതൽ 13,000 രൂപ വരെ ലഭിക്കും. ചെന്നൈഅല്ലെങ്കിൽ ആന്ധ്രാപ്രദേശിലെ ഫീൽഡ് യൂണിറ്റുകൾ എന്നിവിടങ്ങളിൽ ആകും പരിശീലനം.

വിദ്യാഭ്യാസ യോഗ്യത

2023, 2024, അല്ലെങ്കിൽ 2025 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവർക്കാണ് അവസരം.

ടെക്നീഷ്യൻ (ഡിപ്ലോമ) അപ്രന്റീസുകൾക്ക്: ഒരു സംസ്ഥാന കൗൺസിലിൽ നിന്നോ സാങ്കേതിക വിദ്യാഭ്യാസ ബോർഡിൽ നിന്നോ ബന്ധപ്പെട്ട എഞ്ചിനീയറിംഗ്/സാങ്കേതിക വിഭാഗത്തിൽ പൂർണ്ണ സമയ ഡിപ്ലോമ.

ഗ്രാജുവേറ്റ് (ഡിഗ്രി) അപ്രന്റീസുകൾക്ക്: അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ ബന്ധപ്പെട്ട വിഷയത്തിൽ പൂർണ്ണ സമയ ബിരുദം (ബി.ഇ./ബി.ടെക്/ബി.എസ്‌സി./ബി.സി.എ/ബി.കോം/ബി.എൽ.ഐ.എസ്).

അപേക്ഷ ഫീസ്,പ്രായ പരിധി,അഭിമുഖവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾക്കായി https://nats.education.gov.in/ സന്ദർശിക്കുക.

News Now

Summary

Job alert: NIOT Chennai Announces Apprenticeship 2025 for Diploma and Degree Holders.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates