
HLL Lifecare Limited: അപ്രന്റീസ്ഷിപ്പ് ട്രെയിനിങിന് അവസരം; ITI മുതൽ യോഗ്യത, പേരൂർക്കടയിൽ നിയമനം
ട്രേഡ് അപ്രന്റീസ് (ഐ.ടി.ഐ), ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ), ടെക്നീഷ്യൻ അപ്രന്റീസ് (വൊക്കേഷണൽ) വിഭാഗങ്ങളിലാണ് അവസരം.

തിരുവനന്തപുരം പേരൂർക്കടയിലെ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ നാഷണൽ അപ്രന്റീസ്ഷിപ്പ് ട്രെയിനിങ് സ്കീമിന്റെ ഭാഗമായി അപ്രന്റീസുകളെ തിരഞ്ഞെടുക്കുന്നു. ട്രേഡ് അപ്രന്റീസ് (ഐ.ടി.ഐ), ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ), ടെക്നീഷ്യൻ അപ്രന്റീസ് (വൊക്കേഷണൽ) വിഭാഗങ്ങളിലാണ് അവസരം. അഭിമുഖത്തിലൂടെയാണ് നിയമനം.
WHAT TO READ NEXT

കാനറ ബാങ്കിൽ 3,500 ഒഴിവുകൾ; ഡിഗ്രി മതി, എങ്ങനെ അപേക്ഷിക്കാം?
യോഗ്യതയും സ്റ്റൈപൻഡും
ട്രേഡ് അപ്രന്റീസ് (ഐ.ടി.ഐ)
രണ്ട് വർഷത്തെ ഐ.ടി.ഐ കോഴ്സ് പൂർത്തിയാക്കിയവർക്ക് പ്രതിമാസം 11,040 സ്റ്റൈപൻഡും
ഒരു വർഷത്തെ ഐ.ടി.ഐ കോഴ്സ് പൂർത്തിയാക്കിയവർക്ക് 10,560 സ്റ്റൈപൻഡും ലഭിക്കും.
ടെക്നീഷ്യൻ അപ്രന്റീസ് (ഡിപ്ലോമ)
മൂന്ന് വർഷത്തെ ഡിപ്ലോമ പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.
10,900 രൂപ സ്റ്റൈപൻഡ് ലഭിക്കും
ടെക്നീഷ്യൻ അപ്രന്റീസ് (വൊക്കേഷണൽ)
വൊക്കേഷണൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
9,600 രൂപ സ്റ്റൈപൻഡും ലഭിക്കും.
മറ്റ് വിവരങ്ങൾ
യോഗ്യതാ പരീക്ഷ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാസായവർക്കാണ് അപേക്ഷിക്കാനാകുക.
പരിശീലന കാലാവധി ഒരു വർഷമാണ്.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഷിഫ്റ്റ് ഡ്യൂട്ടിയിലും ജോലി ചെയ്യേണ്ടി വരും.
സംവരണ വിഭാഗങ്ങളിൽ ഉൾപ്പെട്ടവർക്ക് സർക്കാർ നിയമങ്ങൾ പ്രകാരമുള്ള ഇളവുകൾ ലഭിക്കും
അഭിമുഖത്തിലൂടെയാണ് നിയമനം നടത്തുന്നത്. ബന്ധപ്പെട്ട യോഗ്യതയുള്ളവർക്ക് ഒക്ടോബർ 5, 6 തീയതികളിൽ എച്ച്.എൽ.എൽ ലൈഫ്‌കെയർ ലിമിറ്റഡ്, പേരൂർക്കട ഫാക്ടറിയിലെ സർഗം ഹാളിലാണ് അഭിമുഖം നടത്തുന്നത്. രാവിലെ 9.15 മുതൽ അഭിമുഖ നടപടികൾ ആരംഭിക്കും. രാവിലെ 11 മണിക്ക് മുമ്പ് രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കൂ.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക
News Now
വാട്സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍; എന്താണ് 'റെസ്ട്രിക്റ്റഡ് ചാറ്റ്' ഫീച്ചര്‍, എങ്ങനെ ഉപയോഗിക്കാം

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശനിരക്ക് കൂട്ടുമോ?, സെന്‍സെക്സ് 400 പോയിന്റ് കുതിച്ചു; എണ്ണവില 101 ഡോളറിന് മുകളില്‍ തന്നെ

ജനപ്രതിനിധികളും ഒപ്പം ചാടട്ടെ; 'കുളമാക്കി' എംഎല്‍എയുടെ ഉദ്ഘാടനം

72 ഭൂരഹിത കുടുംബങ്ങളുടെ സ്വന്തം വീടെന്ന സ്വപ്നം പെരുവഴിയിൽ: കോഴിക്കോട് നടുവണ്ണൂർ ലൈഫ് മിഷൻ പദ്ധതി 5 വർഷമായി സ്തംഭനാവസ്ഥയിൽ

Summary
HLL Lifecare Apprenticeship 2026 ITI, Diploma and Vocational Candidates Can Apply.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates






