NIT Calicut: നോൺ-ടീച്ചിംഗ് തസ്തികയിൽ നിയമനം; രജിസ്ട്രാർ മുതൽ മെഡിക്കൽ ഓഫീസർ വരെ, മികച്ച ശമ്പളം

ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയും,പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

NIT Calicut Recruitment 2026
NIT Calicut Recruitment 2026 Apply Online for 8 Group A Non Teaching Posts.file
Edited by :Joice Daniel
Last Updated :30 മേയ് 2026, 11:48 am IST

കാലിക്കറ്റ് എൻ ഐ ടിയിൽ (NIT Calicut) ഗ്രൂപ്പ് എ നോൺ-ടീച്ചിംഗ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 8 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെപ്യൂട്ടി രജിസ്ട്രാർ, ടെക്നിക്കൽ ഓഫീസർ, എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ), മെഡിക്കൽ ഓഫീസർ എന്നീ തസ്തികകളിലാണ് നിയമനം. ബന്ധപ്പെട്ട വിഷയങ്ങളിൽ യോഗ്യതയും,പ്രവൃത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

ഒഴിവുകൾ:

ഡെപ്യൂട്ടി രജിസ്ട്രാർ – 2

ടെക്നിക്കൽ ഓഫീസർ – 4

എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ) – 1

മെഡിക്കൽ ഓഫീസർ – 1

യോഗ്യത

ഡെപ്യൂട്ടി രജിസ്ട്രാർ: 55% മാർക്കോടെയുള്ള മാസ്റ്റേഴ്സ് ഡിഗ്രിയും ബന്ധപ്പെട്ട ഭരണ/അക്കാദമിക് മേഖലയിൽ പ്രവൃത്തിപരിചയവും.

ടെക്നിക്കൽ ഓഫീസർ: കംപ്യുട്ടർ സയൻസ്/കംപ്യുട്ടർ എൻജിനീയറിങ്/കംപ്യുട്ടർ നെറ്റ്‌വർക്കിങ് വിഷയങ്ങളിൽ ബി.ഇ/ബി.ടെക്/എം.എസ്.സി അല്ലെങ്കിൽ എം.സി.എ. ഫസ്റ്റ് ക്ലാസ് യോഗ്യത.

എക്സിക്യൂട്ടീവ് എൻജിനീയർ (സിവിൽ): സിവിൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക് ഫസ്റ്റ് ക്ലാസ് യോഗ്യതയും ബന്ധപ്പെട്ട പ്രവൃത്തിപരിചയവും.

മെഡിക്കൽ ഓഫീസർ: എം.ബി.ബി.എസ് ബിരുദവും സ്റ്റേറ്റ് മെഡിക്കൽ രജിസ്റ്ററിലോ ഇന്ത്യൻ മെഡിക്കൽ രജിസ്റ്ററിലോ രജിസ്ട്രേഷനും നിർബന്ധം.

ഡെപ്യൂട്ടി രജിസ്ട്രാർ തസ്തികയ്ക്ക് പരമാവധി പ്രായപരിധി 50 വയസും മറ്റ് തസ്തികകൾക്ക് 35 വയസുമാണ്. അപേക്ഷകരുടെ യോഗ്യത പരിശോധിച്ച് പ്രാഥമിക പട്ടിക തയ്യാറാക്കും. ആവശ്യമായാൽ എഴുത്തുപരീക്ഷയോ സ്കിൽ ടെസ്റ്റോ നടത്തും. തുടർന്ന് രേഖാ പരിശോധനയും അഭിമുഖവും അടിസ്ഥാനമാക്കിയാണ് അന്തിമ ലിസ്റ്റ് പ്രഖ്യാപിക്കുക.

കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.

News Now

Summary

NIT Calicut Recruitment 2026 Apply Online for 8 Group A Non Teaching Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates