
NIT Rourkela: ജൂനിയർ റിസർച്ച് ഫെല്ലോ ആകാം, 21 ഒഴിവുകൾ, സ്റ്റൈപ്പന്റ് 42,000 വരെ
ബേസിക് സയൻസിൽ പി.ജി ഡിഗ്രിയുള്ളവർക്കും, അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയുള്ളവർക്കും അവസരമുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി റൂർക്കേല (NIT Rourkela) ജൂനിയർ റിസർച്ച് ഫെല്ലോ (JRF) നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കി. ആകെ 21 ഒഴിവുകളാണ് ഉള്ളത്. ബേസിക് സയൻസിൽ പി.ജി ഡിഗ്രിയുള്ളവർക്കും, അല്ലെങ്കിൽ പ്രൊഫഷണൽ കോഴ്സുകളിൽ ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രിയുള്ളവർക്കും അവസരമുണ്ട്. താൽപര്യമുള്ളവർക്ക് മേയ് 19 വരെ അപേക്ഷ സമർപ്പിക്കാം.
യോഗ്യതാ മാനദണ്ഡങ്ങൾ
ബേസിക് സയൻസിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി
അല്ലെങ്കിൽപ്രൊഫഷണൽ കോഴ്സിൽ ബിരുദം/പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി
കൂടാതെ CSIR-UGC NET, GATE അല്ലെങ്കിൽ കേന്ദ്ര സർക്കാർ വകുപ്പുകൾ നടത്തുന്ന മറ്റു നാഷണൽ എലിജിബിലിറ്റി പരീക്ഷകൾ വിജയിച്ചിരിക്കണം
പ്രായപരിധി
പരമാവധി പ്രായം: 38 വയസ്
സർക്കാർ നിയമപ്രകാരം ഉയർന്ന പ്രായപരിധിയിൽ ഇളവുകൾ ലഭിക്കും
സ്റ്റൈപ്പന്റ്
പ്രതിമാസം 37,000 മുതൽ 42,000 വരെ + മറ്റ് ആനുകൂല്യങ്ങളും
തെരഞ്ഞെടുപ്പ് പ്രക്രിയ
മെറിറ്റ് അടിസ്ഥാനത്തിൽ അപേക്ഷകൾ ഷോർട് ലിസ്റ്റ് ചെയ്യും
ടെസ്റ്റ് / ഇന്റർവ്യൂ അടിസ്ഥാനത്തിൽ അന്തിമ പട്ടിക തയ്യാറാക്കും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
News Now
വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും

Summary
NIT Rourkela JRF Recruitment 2026 21 Vacancies for Postgraduates Apply by May 19.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates




