പത്താം ക്ലാസ്,എഞ്ചിനീയറിങ് ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 15 മുതൽ ഫെബ്രുവരി 4 വരെ സമർപ്പിക്കാം.

NPCIL job
NPCIL Recruitment 2026, 114 Vacancies Open Source by : @NpcilOfficial
Last Updated :5 January 2026, 4:04 pm IST

News Now

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCIL) സയന്റിഫിക് അസിസ്റ്റന്റ്, സ്റ്റൈപൻഡിയറി ട്രെയിനി ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് നിയമനത്തിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി. അകെ 114 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ്,എഞ്ചിനീയറിങ് ഡിപ്ലോമ,ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ ജനുവരി 15 മുതൽ ഫെബ്രുവരി 4 വരെ സമർപ്പിക്കാം.

തസ്തികകൾ, ആകെ ഒഴിവുകൾ, വിദ്യാഭ്യാസ യോഗ്യത

സയന്റിഫിക് അസിസ്റ്റന്റ്/ബി (സിവിൽ)

  • ആകെ ഒഴിവുകൾ: 02

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ട് / സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ.

സ്റ്റൈപെൻഡറി ട്രെയിനി / സയന്റിഫിക് അസിസ്റ്റന്റ്

  • ആകെ ഒഴിവുകൾ: 12

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത ബോർഡ് / ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബന്ധപ്പെട്ട വിഷയത്തിൽ എഞ്ചിനീയറിങ് / ടെക്‌നോളജിയിൽ ഡിപ്ലോമ.

സ്റ്റൈപെൻഡറി ട്രെയിനി / ടെക്‌നീഷ്യൻ

  • ആകെ ഒഴിവുകൾ: 83

  • വിദ്യാഭ്യാസ യോഗ്യത: പത്താം ക്ലാസ് ക്ലാസ് (കുറഞ്ഞത് 50% മാർക്ക്) കൂടാതെ NCVT / SCVT അംഗീകൃത ITI സർട്ടിഫിക്കറ്റ് (ബന്ധപ്പെട്ട ട്രേഡ്).

എക്സ്-റേ ടെക്‌നീഷ്യൻ (ടെക്‌നീഷ്യൻ/സി)

  • ആകെ ഒഴിവുകൾ: 02

  • വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു (സയൻസ്),അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് എക്സ്-റേ ടെക്‌നീഷ്യൻ ഡിപ്ലോമ / സർട്ടിഫിക്കറ്റ്.

അസിസ്റ്റന്റ് ഗ്രേഡ്-I (HR)

  • ആകെ ഒഴിവുകൾ: 06

  • വിദ്യാഭ്യാസ യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • കമ്പ്യൂട്ടർ ആപ്ലിക്കേഷനുകളിൽ അറിവ്.

അസിസ്റ്റന്റ് ഗ്രേഡ്-I (F&A)

  • ആകെ ഒഴിവുകൾ: 05

  • വിദ്യാഭ്യാസ യോഗ്യത:കൊമേഴ്സിൽ ബിരുദം (B.Com) / തുല്യം,

  • അക്കൗണ്ടിങ് ,കമ്പ്യൂട്ടർ ഓപ്പറേഷനുകളിൽ അറിവ്.

അസിസ്റ്റന്റ് ഗ്രേഡ്-I (C&MM)

  • ആകെ ഒഴിവുകൾ: 04

  • വിദ്യാഭ്യാസ യോഗ്യത:ഏതെങ്കിലും വിഷയത്തിൽ ബിരുദം

  • മെറ്റീരിയൽസ് മാനേജ്മെന്റ്, പർച്ചേസ്, ഇൻവെന്ററി സംബന്ധിച്ച അറിവ് / പരിചയം.

18 വയസ് മുതൽ 24 വയസ്സ് വരെയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം. സംവരണ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 30 വയസ്സ് വരെ ഇളവ് ലഭിക്കും. എഴുത്ത് പരീക്ഷ,സ്കിൽ ടെസ്റ്റ്,ഡോക്യുമെന്റ് വെരിഫിക്കേഷൻ,മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

കൂടുതൽ വിവരങ്ങൾക്ക് https://www.npcilcareers.co.in/MainSiten/default.aspx സന്ദർശിക്കുക.

Summary

Job alert: NPCIL Recruitment Apply for 114 Scientific Assistant and Stipendiary Trainee Posts.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related topics