
സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 110 ഒഴിവുകൾ; പത്താം ക്ലാസ് മുതൽ യോഗ്യത, ഇപ്പോൾ അപേക്ഷിക്കാം
എഞ്ചിനീയറിങ് ഓഫീസർ മുതൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് വരെ 110 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

കേന്ദ്ര വൈദ്യുതി മന്ത്രാലയത്തിന് കീഴിലുള്ള സെൻട്രൽ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CPRI) വിവിധ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. എഞ്ചിനീയറിങ് ഓഫീസർ മുതൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് വരെ 110 ഒഴിവുകളാണ് ഉള്ളത്. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 12.
ഒഴിവുകൾ
എഞ്ചിനീയറിങ് ഓഫീസർ (Electrical) – 7
എഞ്ചിനീയറിങ് ഓഫീസർ (Civil) – 1
എഞ്ചിനീയറിങ് അസിസ്റ്റന്റ് (Electrical) – 10
എഞ്ചിനീയറിങ് അസിസ്റ്റന്റ്(Mechanical) – 1
സയന്റിഫിക് അസിസ്റ്റന്റ് – 2
ടെക്‌നിഷ്യൻ (Electrical) – 7
ടെക്‌നിഷ്യൻ (Mechanical) – 2
ടെക്നിക്കൽ അറ്റന്റന്റ് – 37
അസിസ്റ്റന്റ് – 29
മൾട്ടി ടാസ്കിങ് സ്റ്റാഫ് – 14
യോഗ്യത
എഞ്ചിനീയറിങ് ഓഫീസർ തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക്കും സാധുവായ GATE സ്കോറും വേണം.
എഞ്ചിനീയറിങ് അസിസ്റ്റന്റ് തസ്തികയ്ക്ക് ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് മൂന്ന് വർഷ ഡിപ്ലോമയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ആവശ്യമാണ്.
സയന്റിഫിക് അസിസ്റ്റന്റ് തസ്തികയ്ക്ക് കെമിസ്ട്രിയിൽ ഫസ്റ്റ് ക്ലാസ് ബി.എസ്‌സിയും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും വേണം.
ടെക്നീഷ്യൻ തസ്തികയ്ക്ക് ബന്ധപ്പെട്ട ട്രേഡിലെ ITI സർട്ടിഫിക്കറ്റാണ് യോഗ്യത.
ടെക്നിക്കൽ അറ്റൻഡന്റ് തസ്തികയ്ക്ക് പത്താം ക്ലാസ്/തത്തുല്യ യോഗ്യതയാണ് അടിസ്ഥാന യോഗ്യത.
അസിസ്റ്റന്റ് തസ്തികയ്ക്ക് ഫസ്റ്റ് ക്ലാസ് BA, B.Sc, B.Com, BBA, BBM അല്ലെങ്കിൽ BCA ബിരുദവും NIELIT Basic Computer Course (BCC) സർട്ടിഫിക്കറ്റും ആവശ്യമാണ്.
മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയ്ക്ക് പത്താം ക്ലാസ് യോഗ്യത മതി.
പ്രായപരിധി
തസ്തിക അനുസരിച്ച് ഉയർന്ന പ്രായപരിധി 25 മുതൽ 35 വയസ് വരെയാണ്. 2026 ഒക്ടോബർ 12 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം സംവരണ വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
തിരഞ്ഞെടുപ്പ്
എഞ്ചിനീയറിങ് ഓഫീസർ തസ്തികയിലേക്ക് സാധുവായ GATE സ്കോറിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. മറ്റ് തസ്തികകളിലേക്ക് എഴുത്ത് പരീക്ഷ , സ്കിൽ ടെസ്റ്റ്, ട്രേഡ് ടെസ്റ്റ് തുടങ്ങിയവ തസ്തിക അനുസരിച്ച് നടത്തും.
കൂടുതൽ വിവരങ്ങൾക്ക് വിജ്ഞാപനം സന്ദർശിക്കുക.
WHAT TO READ NEXT

ഐടിഐ കഴിഞ്ഞവർക്ക് അവസരം, ഭാരത് ഹെവി ഇലക്ട്രിക്കൽസിൽ 380 ഒഴിവുകൾ
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
CPRI has announced 110 vacancies across various posts, offering opportunities for candidates with qualifications ranging from 10th standard and ITI to Diploma and Engineering degrees.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates







