
സഭാ ടിവിയിൽ വീഡിയോ എഡിറ്റർ തസ്തികയിൽ ഒഴിവ്, ഫെബ്രുവരി 13 വരെ അപേക്ഷിക്കാം
കേരള നിയമസഭയുടെ സഭാ ടിവിയിൽ അംഗീകൃത ഫിലിം/വീഡിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എഡിറ്റിങ് ഡിപ്ലോമയും പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

കേരള നിയമസഭയുടെ സഭാ ടി വിക്കായി വീഡിയോ എഡിറ്റർ (മോഷൻ ഗ്രാഫിക്സ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 13 വരെ അപേക്ഷ സമർപ്പിക്കം. തപാൽ മുഖേനയോ നേരിട്ടോ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
WHAT TO READ NEXT

പ്രതിപക്ഷത്തെ ഇങ്ങനെയും നേരിടാം,പഴയൊരു നിയമസഭാക്കഥ
യോഗ്യത, പരിചയം, പ്രായം, ശമ്പളം എന്നിവ
യോഗ്യത: പ്ലസ് ടു/പ്രീഡിഗ്രി, അംഗീകൃത ഫിലിം/വീഡിയോ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എഡിറ്റിങ് ഡിപ്ലോമ.
പ്രവൃത്തി പരിചയം: ഒരു പ്രമുഖ സ്ഥാപനം/ചാനലിൽ വീഡിയോ എഡിറ്റിങ്ങിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.
അറിഞ്ഞിരിക്കേണ്ട സോഫ്റ്റ് വെയറുകൾ - Final Cut Pro X, After effects, Davinci Resolve and Photoshop. മൾട്ടി ക്യാമറ വീഡിയോ എഡിറ്റിങ്ങിൽ പരിചയം, മോഷൻ ഗ്രാഫിക്‌സ് കോമ്പോസിഷൻ, സ്‌പെഷ്യൽ ഇഫക്റ്റുകൾ എന്നിവയിൽ പ്രവൃത്തി പരിചയം.
പ്രായം: 22 -40 വയസ്സ് (40 വയസ് കവിയാൻ പാടില്ല)
ശമ്പളം: 36,000 രൂപ പ്രതിമാസ സമാഹൃതം
ഒഴിവുകളുടെ എണ്ണം, നിയമന രീതി, അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 13 വൈകുന്നേരം 5 മണി. തപാലിലോ നേരിട്ടോ സമർപ്പിക്കണം
ഒഴിവുകളുടെ എണ്ണം :രണ്ട്
നിയമന രീതിയും കാലാവധിയും : നിയമന തീയതി മുതൽ ഒരു വർഷത്തെ കാലയളവിൽ കരാർ അടിസ്ഥാനത്തിൽ താൽകാലികമായിട്ടായിരിക്കും നിയമനം. നിയമസഭ സെക്രട്ടേറിയറ്റിന് ആവശ്യമുള്ള പക്ഷം കാലാവധി ദീർഘിപ്പിക്കുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം: നിശ്ചിത മാതൃകയിൽ പൂരിപ്പിച്ച അപേക്ഷ, ബയോഡേറ്റ , ബന്ധപ്പെട്ട വിദ്യാഭ്യാസ-സാങ്കേതിക യോഗ്യതകൾ, പ്രവൃത്തിപരിചയം, സ്‌കിൽ എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർകാർഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം വേണം അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ ലഭിക്കേണ്ട വിലാസം: സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്. വികാസ് ഭവൻ പി. ഒ., തിരുവനന്തപുരം, പിൻ - 695033 എന്ന മേൽവിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ലഭ്യമാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക്: 0471 2512416.
News Now
പ്രതിഷേധത്തിര; നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു
'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'തീവ്രത അളക്കാന്‍ പോകുന്നില്ലേ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ'; ദീപ്തിയെ വെല്ലുവിളിച്ച് പികെ ശ്രീമതി

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

Summary
Job Alert: Sabha TV is hiring Video Editors. Eligible candidates can apply for this career opportunities before February 13
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



