നിർമ്മാണം പൂർത്തിയാക്കാതെയുള്ള ടോൾ പിരിവിൽ വൻ പ്രതിഷേധം
News Now
Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും

പ്രണയക്കെണിയിൽ വീഴരുത്; 'മാട്രിമോണിയൽ സ്കാം' തിരിച്ചറിയാം

തൃശൂർ: ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു. ശക്തമായ സമരപരിപാടികളെ തുടർന്നാണ് തീരുമാനമായത്. മന്ത്രി പികെ ബഷീറാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. ഗതാഗത കുരുക്കുണ്ടാകുമെന്ന് എസ്പിയും കളക്ടറും റിപ്പോർട്ട് നൽകിയിരുന്നു. ഒരാഴ്ചക്കകം സർവകക്ഷി യോഗം വിളിച്ച് തീരുമാനമെടുക്കും
പൂർത്തിയാകാത്ത ദേശീയപാതയിൽ ടോൾ പിരിക്കാൻ ഉള്ള തീരുമാനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച് ഇടതു കക്ഷികളും കോൺഗ്രസും അടക്കം രാഷ്ട്രീയകക്ഷികൾ സമര രംഗത്ത് ഇറങ്ങിയിരുന്നു. പാലം പണികളും റോഡിൻറെ പൂർത്തീകരണവും ബാക്കിയിരിക്കെ ടോൾ പിരിവ് തുടങ്ങാനുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ തീരുമാനം ശക്തമായ എതിർപ്പാണ് ഉയർത്തിയത്.
ടോൾ പ്ലാസയിലേക്ക് യുഡിഎഫ് നടത്തിയ ഉപരോധം സംഘർഷത്തിലേക്ക് നയിച്ചിരുന്നു. തീരദേശ ദേശീയപാതയുടെ ഭാഗമായ നാട്ടികയിൽ റോഡ് നിർമ്മാണം പൂർണ്ണമായി പൂർത്തിയാകുന്നതിന് മുൻപ് ടോൾ പിരിവ് ആരംഭിക്കാൻ അനുവദിക്കില്ലെന്ന നിലപാടാണ് സമരക്കാർ സ്വീകരിച്ചത്. വ്യാഴാഴ്ച മുതൽ പ്ലാസയിൽ ടോൾ പിരിവ് ആരംഭിക്കാൻ അധികൃതർ തീരുമാനിച്ചതോടെയാണ് രാവിലെ മുതൽ തന്നെ യുഡിഎഫ് പ്രവർത്തകർ സംഘടിച്ചെത്തി ഉപരോധം തീർത്തത്. ഉപരോധം നീക്കാൻ പൊലീസ് നടത്തിയ നീക്കങ്ങൾക്കിടെയാണ് സ്ഥലത്ത് നാടകീയ രംഗങ്ങളും സംഘർഷവുമുണ്ടായത്.
WHAT TO READ NEXT
കാർഷികപ്പെരുമയുടെ നേർക്കാഴ്ചയായി കരുവന്നൂർ പോത്തോട്ടോണം|VIDEO
ദേശീയപാത നിർമ്മാണം പാതിവഴിയിൽ നിൽക്കെ ടോൾ പിരിക്കാനുള്ള നീക്കത്തിനെതിരെ ബിജെപി ഒഴികെയുള്ള പ്രമുഖ രാഷ്ട്രീയ പാർട്ടികളെല്ലാം പ്രതിഷേധത്തിലാണ്. സിപിഎമ്മിൻറെയും സിപിഐയുടെയും നേതൃത്വത്തിൽ നേരത്തെ തന്നെ പ്രതിഷേധ മാർച്ചും മറ്റും നടന്നിരുന്നു. സമരം മുന്നിൽക്കണ്ട് അതിരാവിലെ മുതൽ തന്നെ നാട്ടിക ടോൾ പ്ലാസ പരിസരത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
Summary
High drama unfolded at the Nattika toll plaza on National Highway 66 in Thrissur on Thursday as UDF activists staged a massive blockade against toll collection, resulting in a scuffle with the police
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

