75,000 രൂപ ശമ്പളം, സെബിയിൽ പാർട്ട് ടൈം കൗൺസലർ, മെയ് 11 വരെ അപേക്ഷിക്കാം

താൽപ്പര്യവും യോഗ്യതയുമുള്ളവർ നിർദ്ദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

SEBI part time counsellor job ₹75000 salary apply before May 11 2026
SEBI announces part-time counsellor job with Rs 75,000 salary, Apply Before May 11special arrangement
Edited by :SALIL C S
Last Updated :10 ഏപ്രിൽ 2026, 3:27 pm IST

സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി-SEBI ) പാർട്ട് ടൈം കൗൺസലർ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി ഔദ്യോഗിക വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

സെബിയുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.sebi.gov.in പ്രസിദ്ധീകരിച്ച വിജ്ഞാപന പ്രകാരം നിർദ്ദിഷ്ട വിഷയങ്ങളിൽ എം എ അല്ലെങ്കിൽ എം എസ് സിയും നിശ്ചിത കാലയളവ് പ്രവൃത്തി പരിചയവമുള്ളവർക്ക് അപേക്ഷിക്കാം.

താൽപ്പര്യവും യോഗ്യതയുമുള്ളവർ നിർദ്ദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് വേണം അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ മെയ് 11 വരെ സ്വീകരിക്കും.

തപാൽ വഴിയോ ഇ മെയിൽ വഴിയോ വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

യോഗ്യത, പ്രവൃത്തി പരിചയം, ശമ്പളം, നിയമന രീതി എന്നിവ അറിയാം

തസ്തികയുടെ പേര് പാർട്ട് ടൈം കൗൺസലർ

യോഗ്യത: ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം,

പ്രവൃത്തി പരിചയം: ക്ലിനിക്കൽ സൈക്കോളജിയിൽ യോഗ്യത നേടിയതിന് ശേഷം രണ്ട് വർഷത്തെ പരിചയം

പ്രായപരിധി" ഔദ്യോഗിക വിജ്ഞാപനത്തിൽ നിശ്ചയിച്ചിട്ടില്ല

ശമ്പളം: 75,000 രൂപ സമാഹൃതം

തസ്തികകളുടെ എണ്ണം: ഔദ്യോഗിക വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടില്ല.

നിയമന രീതി: കരാർ അടിസ്ഥാനത്തിൽ പാർട്ട് ടൈം

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി: മെയ് 11

അപേക്ഷ സമർപ്പിക്കേണ്ട രീതിയിലും വിലാസവും

തപാലിലോ നേരിട്ടോ ആണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ നിർദ്ദിഷ്ട അപേക്ഷ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കുന്ന കവറിന് മുകളിൽ “Application for engagement as Part-time Counsellor (on contract basis)” എഴുതി വേണം സമർപ്പിക്കേണ്ടത്. തപാലിൽ അപേക്ഷ അയക്കേണ്ട വിലാസം.

SECURITIES AND EXCHANGE BOARD OF INDIA

SEBI Bhavan

Human Resources Department

Plot No. C4-A, “G” Block

Bandra-Kurla Complex

Bandra (E), Mumabi – 400051.

ഇമെയിൽ ആയാണ് അപേക്ഷ സമർപ്പിക്കുന്നതെങ്കിൽ അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം മെയിലിലെ സബ്ജ്ക്ട് ലൈനിൽ “Application for engagement as Part-time Counsellor (on contract basis)” രേഖപ്പെടുത്തി വേണം അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷ അയക്കേണ്ട ഇ മെയിൽ വിലാസം Email : hrd@sebi.gov.in

News Now

Summary

Job Alert: SEBI is hiring part-time counsellors with a salary of Rs. 75,000. Apply before May 11. Check eligibility, application process, and details.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates