
ഹിൻഡൻബർഗ് റിപ്പോർട്ട്: അദാനി ഗ്രൂപ്പിലെ അഞ്ച് കമ്പനികൾക്കെതിരായ നടപടികൾ അവസാനിപ്പിച്ച് സെബി; 1.5 കോടി രൂപ ഒത്തുതീർപ്പ് തുകയായി വാങ്ങി
ഓഡിറ്റിങ്ങിലെ പോരായ്മകളും അനുബന്ധ ഇടപാടുകളിലെ വിവര വെളിപ്പെടുത്തലും ഒത്തുതീർപ്പാക്കി; തെറ്റുകൾ സമ്മതിക്കാതെ ഒത്തുതീർപ്പ് വ്യവസ്ഥ

മുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തെത്തുടർന്ന് അദാനി ഗ്രൂപ്പിലെ അഞ്ച് പ്രമുഖ കമ്പനികൾക്കെതിരെ ആരംഭിച്ച നിയമനടപടികൾ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി അവസാനിപ്പിച്ചു. കമ്പനികളിൽനിന്ന് സംയുക്തമായി ഒന്നരക്കോടി രൂപ (1.5 കോടി രൂപ) ഒത്തുതീർപ്പ് തുകയായി ഈടാക്കിയാണ് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ നടപടികൾ തീർപ്പാക്കിയത്.
അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ്, എഡബ്ല്യുഎൽ അഗ്രി ബിസിനസ് ലിമിറ്റഡ് (പഴയ അദാനി വിൽമർ ലിമിറ്റഡ്), അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി എനർജി സൊല്യൂഷൻസ് ലിമിറ്റഡ് (പഴയ അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ്) എന്നീ അഞ്ച് കമ്പനികൾക്കെതിരായ നടപടികളാണ് സെബി അവസാനിപ്പിച്ചത്. ലിസ്റ്റിങ് ചട്ടങ്ങളുടെയും കോർപ്പറേറ്റ് ഭരണനിർവ്വഹണ മാനദണ്ഡങ്ങളുടെയും ലംഘനം, അനുബന്ധ സ്ഥാപനങ്ങളുമായുള്ള ഇടപാടുകളിലെ വെളിപ്പെടുത്തലുകൾ എന്നിവയുമായി ബന്ധപ്പെട്ട് അദാനി പോർട്സ്, അദാനി പവർ ഉൾപ്പെടെ ഗ്രൂപ്പിലെ ഏഴ് കമ്പനികളിലാണ് സെബി പരിശോധന നടത്തിയത്. ഇതിൽ അഞ്ച് കമ്പനികൾക്കെതിരെയാണ് വീഴ്ചകൾ കണ്ടെത്തി 2024 ഫെബ്രുവരിയിൽ കാരണം കാണിക്കൽ നോട്ടീസ് അയച്ചത്.
2012-13 സാമ്പത്തിക വർഷത്തിൽ അദാനി എന്റർപ്രൈസസിന്റെ ഉപകമ്പനിയായ അദാനി എസ്റ്റേറ്റ്സ് പ്രൈവറ്റ് ലിമിറ്റഡും വകോദർ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡും തമ്മിൽ നടത്തിയ ഇടപാടുകൾ വാർഷിക റിപ്പോർട്ടിൽ കൃത്യമായി വെളിപ്പെടുത്തിയില്ല എന്നതായിരുന്നു പ്രധാന ആരോപണം. കൂടാതെ, അദാനി എന്റർപ്രൈസസിന്റെ ചില ഓഡിറ്റ്, ലിമിറ്റഡ് റിവ്യൂ റിപ്പോർട്ടുകളിൽ ഒപ്പുവെച്ച ധർമേഷ് പരീഖ് ആൻഡ് കമ്പനി, ഷാ ദണ്ഡാരിയ ആൻഡ് കമ്പനി എന്നീ ഓഡിറ്റർ സ്ഥാപനങ്ങൾക്ക് സാധുവായ പിയർ റിവ്യൂ സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. സമാനമായ രീതിയിൽ സാധുവായ സർട്ടിഫിക്കറ്റുകൾ ഇല്ലാത്ത ഓഡിറ്റർമാർ റിപ്പോർട്ടുകൾ നൽകിയെന്ന ആരോപണമാണ് മറ്റ് നാല് കമ്പനികൾക്കെതിരെയും ഉയർന്നത്.
തുടർന്ന് അഡ്ജുഡിക്കേഷൻ നടപടികൾ പുരോഗമിക്കവെ, കുറ്റങ്ങളോ കണ്ടെത്തലുകളോ നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്യാതെ കേസ് ഒത്തുതീർപ്പാക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെബിയുടെ സെറ്റിൽമെന്റ് ചട്ടങ്ങൾ പ്രകാരം അദാനി ഗ്രൂപ്പ് കമ്പനികൾ അപേക്ഷ നൽകുകയായിരുന്നു. തുടർന്ന് സെബിയുടെ ഉന്നതാധികാര സമിതി ശുപാർശ ചെയ്ത തുകകൾ കമ്പനികൾ അടയ്ക്കുകയായിരുന്നു. അദാനി എന്റർപ്രൈസസ് 76.05 ലക്ഷം രൂപയും, അദാനി ഗ്രീൻ എനർജി 45.50 ലക്ഷം രൂപയും, അദാനി ടോട്ടൽ ഗ്യാസ്, എഡബ്ല്യുഎൽ അഗ്രി ബിസിനസ്, അദാനി എനർജി സൊല്യൂഷൻസ് എന്നീ കമ്പനികൾ 9.75 ലക്ഷം രൂപ വീതവുമാണ് ഒത്തുതീർപ്പ് തുകയായി സെബിക്ക് കൈമാറിയത്. സെപ്റ്റംബർ ആദ്യവാരം കമ്പനികൾ പണം അടച്ചതായി സ്ഥിരീകരിച്ചതോടെയാണ് നടപടികൾ അവസാനിപ്പിച്ച് സെബി ഉത്തരവിറക്കിയത്. എന്നാൽ സമർപ്പിച്ച രേഖകളിൽ എന്തെങ്കിലും തരത്തിലുള്ള തെറ്റായ വിവരങ്ങളോ വസ്തുതാപരമായ വ്യത്യാസങ്ങളോ ഉണ്ടെന്ന് പിന്നീട് തെളിഞ്ഞാൽ ഏത് സമയത്തും കമ്പനികൾക്കെതിരായ നടപടികൾ പുനരാരംഭിക്കാൻ സെബിക്ക് പൂർണ്ണ അധികാരമുണ്ടായിരിക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
News Now
ചന്ദ്രനില്‍ ആണവ റിയാക്ടറുകള്‍ സ്ഥാപിക്കാന്‍ അമേരിക്കയും ചൈനയും റഷ്യയും; റിപ്പോര്‍ട്ട്

കളങ്കാവലിന് ശേഷം ജിതിന് കെ ജോസ്; ജയസൂര്യ ചിത്രം 'മായന്‍' പൂര്‍ത്തിയായി; റിലീസ് ഡിസംബര്‍ 3 ന്
റഷ്യയിൽ ലാബ് ടെക്നീഷ്യൻ പ്ലേഗ് ബാധിച്ച് മരിച്ചതായി സംശയം: 5 ആശുപത്രികൾ അടപ്പിച്ചു; ഇരുനൂറിലേറെ പേർ ക്വാറന്റീനിൽ

മകളുടെ വിദ്യാഭ്യാസത്തിന് 72 ലക്ഷം രൂപ സമ്പാദിക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; ചെയ്യേണ്ടത് ഇത്രമാത്രം

Summary
The Securities and Exchange Board of India (SEBI) has concluded and disposed of adjudication proceedings against five Adani Group companies after receiving a cumulative settlement amount of approximately Rs 1.5 crore, stemming from its probe into allegations raised by US short-seller Hindenburg Research
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


മുകേഷ് അംബാനിയെ മറികടന്ന് അദാനി ഇന്ത്യന്‍ കോടീശ്വരനില്‍ ഒന്നാമത്; ആദ്യ പത്തില്‍ ഇടംപിടിച്ചവര്‍ ആരൊക്കെ?

സംസ്ഥാനത്തിന്റെ നികുതി വരുമാനത്തില്‍ കുതിപ്പ്; ആദ്യ അഞ്ച് മാസത്തില്‍ 9000 കോടിയിലധികം കൂടി, കടവും ഉയര്‍ന്നു
