SET 2026: സെറ്റ് അപേക്ഷ സമർപ്പിക്കാനുള്ള തീയതി നീട്ടി
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷയിലെ വിവരങ്ങളിൽ ഏതെങ്കിലും തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 11, 12, 13 തീയതികളിൽ വിവരങ്ങൾ പരിഷ്‌കരിക്കാനുള്ള സൗകര്യമുണ്ട്.

ഹയർ സെക്കൻഡറി, നോൺ–വൊക്കേഷണൽ അധ്യാപക നിയമനത്തിനായുള്ള സംസ്ഥാനതല യോഗ്യതാ നിർണയ പരീക്ഷയായ സെറ്റ് (State Eligibility Test – SET) ന് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഡിസംബർ 10 വൈകിട്ട് 5 മണി വരെ അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാം. നവംബർ 28 വരെയായിരുന്ന സമയ പരിധിയാണ് നീട്ടി നൽകിയത്.
WHAT TO READ NEXT
ഫുഡ് പ്രോസസിങ്ങിൽ പി എച്ച് ഡി നേടാം; 42000 രൂപ വരെ ഫെലോഷിപ്പ്
ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷയിലെ വിവരങ്ങളിൽ ഏതെങ്കിലും തിരുത്തൽ ആവശ്യമുണ്ടെങ്കിൽ ഉദ്യോഗാർത്ഥികൾക്ക് ഡിസംബർ 11, 12, 13 തീയതികളിൽ വിവരങ്ങൾ പരിഷ്‌കരിക്കാനുള്ള സൗകര്യമുണ്ട്. വ്യക്തിഗത വിവരങ്ങൾ, വിദ്യാഭ്യാസ വിവരങ്ങൾ, ഫോട്ടോ, ഒപ്പ് അപ്‌ലോഡുകൾ എന്നിവയിൽ ഇപ്രകാരം മാറ്റങ്ങൾ വരുത്താം.
നോൺ ക്രീമിലെയർ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ അസൽ ( 2024 ഒക്ടോബർ 30നും 2025 ഡിസംബർ 13നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പരീക്ഷ പാസാകുന്ന പക്ഷം ഹാജരാക്കണം. ഈ യോഗ്യതാ പരീക്ഷ അടുത്ത അധ്യാപക നിയമനങ്ങളിൽ നിർണായകമായതിനാൽ ഉദ്യോഗാർത്ഥികൾ ആവശ്യമായ എല്ലാ രേഖകളും നിശ്ചിത സമയത്തിനകം തയ്യാറാക്കണമെന്ന് അധികൃതർ അറിയിച്ചു.
News Now
പ്രതിഷേധത്തിര; നാട്ടികയിലെ ടോൾ പിരിവ് നിർത്തിവച്ചു
'അത് ഉദ്യോഗസ്ഥ പോര് അല്ല, ചലഞ്ച് മാത്രം'; തദ്ദേശവകുപ്പിലെ മാലിന്യനിര്‍മ്മാര്‍ജ്ജനത്തിന് രണ്ടു പദ്ധതികളില്‍ മന്ത്രി കെ എം ഷാജി

'തീവ്രത അളക്കാന്‍ പോകുന്നില്ലേ എന്ന ചോദ്യത്തിന് ഒറ്റ മറുപടിയേ ഉള്ളൂ'; ദീപ്തിയെ വെല്ലുവിളിച്ച് പികെ ശ്രീമതി

ശൈലപുത്രി മുതൽ സിദ്ധിദാത്രി വരെ, നവദുർഗ്ഗയിലെ ഒൻപത് രൂപങ്ങൾ; നവരാത്രിയുടെ പ്രാധാന്യമെന്ത്?

Summary
Career news: SET Exam Application Deadline Extended to December 10.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



