
ബി.ഫാം പ്രവേശനത്തിന് സ്‌പോട്ട് അലോട്ട്‌മെന്റ്
കേരള പ്രവേശനപരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള 2025-ലെ ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർത്ഥികളെ മാത്രമാണ് പരിഗണിക്കുക.

2025-26 അധ്യയന വർഷത്തെ ബി.ഫാം കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിനുശേഷം വിവിധ കോളേജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അലോട്ട്‌മെന്റ് നടത്തുന്നു.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള 4 സീറ്റുകളിലേക്ക് നവംബർ 7 നും ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജിൽ ഒഴിവുള്ള 1 സീറ്റിലേക്ക് നവംബർ 10നും കോട്ടയം ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള 8 സീറ്റിലേക്കു നവംബർ 11നും കോഴിക്കോട് ഗവ. കോളേജിൽ ഒഴിവുള്ള 2 സീറ്റുകളിലേക്ക് നവംബർ 12നും കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ഒഴിവുള്ള 1 സീറ്റിലേക്ക് നവംബർ 13നും അതത് സ്ഥാപനങ്ങളിൽ രാവിലെ 11 മുതൽ സ്പോട്ട് അഡ്മിഷൻ നടക്കും.
കേരള പ്രവേശനപരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള 2025-ലെ ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർത്ഥികളെ മാത്രമാണ് പരിഗണിക്കുക.
അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികൾ അന്നേ ദിവസം തന്നെ ഫീസടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. കൂടുതൽവിവരങ്ങൾക്ക്: www.dme.kerala.gov.in
News Now
കാറിന് പിന്നില്‍ ഇടിച്ച് ബൈക്കില്‍ നിന്ന് താഴെ വീണു; യുവതി ലോറിയിടിച്ച് മരിച്ചു

സെപ്റ്റംബര്‍ വരെ ആധാര്‍ സൗജന്യമായി പുതുക്കാം

പാനമയില്‍ വന്‍ ഭൂചലനം, റോഡുകള്‍ താറുമാറായി, കെട്ടിടങ്ങള്‍ തകര്‍ന്നുവീണു; സുനാമി മുന്നറിയിപ്പ്

ഡല്‍ഹിയില്‍ 'അപ്രഖ്യാപിത അടിയന്തരാവസ്ഥ'; മെട്രോ സ്റ്റേഷനുകള്‍ അടച്ചു, ഇന്റര്‍നെറ്റിന് നിരോധനം; സുരക്ഷയ്ക്ക് കാല്‍ലക്ഷം പൊലീസ്

Summary
Career news: Spot Allotment for B Pharm Admissions Announced.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



